പിടി തരാതെ കത്രീനയുടെ വിഭവങ്ങള്‍; വീഡിയോ...

Web Desk   | others
Published : Apr 28, 2020, 09:34 PM IST
പിടി തരാതെ കത്രീനയുടെ വിഭവങ്ങള്‍; വീഡിയോ...

Synopsis

ഇന്നിതാ വീണ്ടും 'കുക്കിംഗ്' വീഡിയോയുമായി എത്തിയിരിക്കുകയാണ് കത്രീന. വെളുത്തുള്ളിയോ ചീസോ ആണെന്ന് തോന്നിപ്പിക്കുന്ന എന്തോ കട്ടിംഗ് ബോഡില്‍ വച്ച് ചോപ്പ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. കാര്യമായ എന്തോ പരീക്ഷണത്തിനാണെന്ന് ഉറപ്പ്

ലോക്ക്ഡൗണ്‍ ആയതോടെ മുഴുവന്‍ സമയ വീട്ടിലിരിപ്പുണ്ടാക്കുന്ന വിരസതയെ മറികടക്കാന്‍ പാചക പരീക്ഷണങ്ങളിലാണ് മിക്ക സിനിമാതാരങ്ങളും. ബോളിവുഡ് താരങ്ങളാണെങ്കില്‍ മിക്കവരും തങ്ങളുടെ ലോക്ക്ഡൗണ്‍ സ്‌പെഷ്യല്‍ വിഭവങ്ങളെ കുറിച്ചും വീട്ടുവിശേഷങ്ങളെ കുറിച്ചുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പതിവായി പങ്കുവയ്ക്കുന്നുമുണ്ട്. 

ഇക്കൂട്ടത്തില്‍ മുന്‍നിരയിലാണ് ആരാധകരുടെ പ്രിയതാരം കത്രീന കെയ്ഫ്. ജോലിക്കാരൊന്നുമില്ലാതെ സഹോദരി ഇസബെല്ലയ്‌ക്കൊപ്പം ഗൃഹഭരണത്തിലാണ് ഈ ലോക്ക്ഡൗണ്‍ കാലത്തെന്ന് നേരത്തേ കത്രീന ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു. അതിന് ശേഷം അടുക്കളയിലെ പാചക പരീക്ഷണങ്ങളുടെ വീഡിയോയും പങ്കുവച്ചിരുന്നു. 

എന്നാല്‍ എന്താണ് കത്രീന തയ്യാറാക്കുന്നത് എന്ന് വ്യക്തമായിരുന്നില്ല. തനിക്കും സഹോദരിക്കും തന്നെ ഇതെന്താണെന്ന് മനസിലായിട്ടില്ല, മനസിലാകുമ്പോള്‍ അറിയിക്കാം എന്ന അടിക്കുറിപ്പുമായിരുന്നു വീഡിയോ പങ്കിട്ടിരുന്നത്. പാന്‍ കേക്കിന് സമാനമായ എന്തോ ഒരു വിഭവമാണെന്ന് മാത്രമാണ് വീഡിയോയില്‍ നിന്ന് മനസിലായിരുന്നത്. 

Also Read:- 'ഇതെന്താണെന്ന് ഞങ്ങള്‍ക്കും മനസിലായിട്ടില്ല'; ലോക്ക്ഡൗണ്‍ കാലത്തെ പാചക പരീക്ഷണവുമായി താരം...

ഇന്നിതാ വീണ്ടും 'കുക്കിംഗ്' വീഡിയോയുമായി എത്തിയിരിക്കുകയാണ് കത്രീന. വെളുത്തുള്ളിയോ ചീസോ ആണെന്ന് തോന്നിപ്പിക്കുന്ന എന്തോ കട്ടിംഗ് ബോഡില്‍ വച്ച് ചോപ്പ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. കാര്യമായ എന്തോ പരീക്ഷണത്തിനാണെന്ന് ഉറപ്പ്. എന്നാല്‍ വിഭവത്തെക്കുറിച്ചോ പരീക്ഷണത്തെക്കുറിച്ചോ ഒരക്ഷരം കത്രീന പറഞ്ഞുമില്ല. 

 

 

ചൊവ്വാഴ്ചയെന്നാല്‍ വീട്ടിലെ ഭക്ഷണവും ഉറക്കവും ആണെന്നാണ് ആകെ ഇട്ടിരിക്കുന്ന അടിക്കുറിപ്പ്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ വിഭവത്തെക്കുറിച്ച് അന്വേഷിച്ചിരിക്കുന്നത്. എന്നാല്‍ ഇതെപ്പറ്റി താരം പ്രതികരിച്ചിട്ടേയില്ല. എന്തായാലും ലോക്ക്ഡൗണ്‍ തീരുമ്പോഴേക്ക് നല്ലൊരു 'കുക്ക്' കൂടിയായി കത്രീന മാറുമെന്ന് അനുമാനിക്കാം.

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍