ഒരു പ്ലം കേക്കില്‍ എത്ര കലോറി ഉണ്ടെന്ന് അറിയാമോ?

By Web TeamFirst Published Dec 25, 2020, 3:19 PM IST
Highlights

ക്രിസ്മസിന് പ്ലം കേക്കുകള്‍ മുറിക്കുന്ന ആചാരം തുടങ്ങിയത് ഇംഗ്ലണ്ടില്‍  നിന്നാണ്. ഇന്ന് ക്രിസ്മസ് കേക്കുകളിലെ താരമാണ് പ്ലം കേക്ക്.

പ്ലം കേക്ക് ഇല്ലാതെ എന്ത് ക്രിസ്മസ്? ക്രിസ്മസിന് പ്ലം കേക്കുകള്‍ മുറിക്കുന്ന ആചാരം തുടങ്ങിയത് ഇംഗ്ലണ്ടില്‍  നിന്നാണ്. ഇന്ന് ക്രിസ്മസ് കേക്കുകളിലെ താരമാണ് പ്ലം കേക്ക്. മൈദ, പഞ്ചസാര, ഉണങ്ങിയ പഴങ്ങൾ, ബേക്കിങ് പൗഡര്‍, വൈന്‍ തുടങ്ങി പല ചേരുവകളും ചേര്‍ത്താണ് പ്ലം കേക്ക് തയ്യാറാക്കുന്നത്. 

എന്നാല്‍ വണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ക്ക് പ്ലം കേക്ക് കഴിക്കാമോ? ഓരോ ഭക്ഷണത്തിന്‍റെയും കലോറി മനസ്സിലാക്കി ഡയറ്റ് പിന്തുടരുന്നവര്‍ക്ക് ഇത്തരം സംശയം ഉണ്ടാകാം. ഇത് തങ്ങളുടെ ശരീരഭാരം വര്‍ധിപ്പിക്കുമോ എന്ന ഭയവും ഇവരില്‍ ഉണ്ടാകാം. ഒരു പ്ലം കേക്കില്‍ എത്ര കലോറി ഉണ്ടെന്ന് അറിയാമോ? 

 

120 ഗ്രാം ഭാരമുള്ള ഒരു പ്ലം കേക്കില്‍ അടങ്ങിയിരിക്കുന്നത് 300 കലോറിയാണ്. അതില്‍ 34 ഗ്രാം കാര്‍ബോഹൈട്രേറ്റ് അടങ്ങിയിട്ടുണ്ട്.  4.8 ഗ്രാം പ്രോട്ടീനും 17 ഗ്രാം ഫാറ്റും ഇവയില്‍ നിന്നും ലഭിക്കും. ഏകദേശം 20 ഗ്രാമോളം ഷുഗറും ഇവയില്‍ അടങ്ങിയിരിക്കുന്നു. 

ശരീരഭാരം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ ഒരു ദിവസം പ്ലം കേക്ക് കഴിച്ചുവെന്ന് കരുതി കുഴപ്പമില്ല. അതിനനുസരിച്ച് കലോറി കത്തിച്ചുകളയാനുള്ള വ്യായാമമുറകള്‍ ചെയ്താല്‍ മാത്രം മതി. 

Also Read: ആഹാ, നല്ല ടേസ്റ്റുള്ള ക്രിസ്മസ് ട്രീ; കാണാം വീഡിയോ...

click me!