ഇന്ന് ക്രിസ്മസ്. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ക്രിസ്തുവിന്റെ ജനനം കൊണ്ടാടുകയാണ്. മഹാമാരിക്കാലത്ത് പ്രിയപ്പെട്ടവരുമായി ഒത്തുകൂടുവാനും, ആഘോഷിക്കുവാനുമെല്ലാമുള്ള സാഹചര്യങ്ങള്‍ കുറവാണ്. എങ്കിലും ക്രിസ്മസ് നല്‍കുന്ന സവിശേഷമായ സന്തോഷത്തിന്റെ പകിട്ട് കുറയ്ക്കാന്‍ ആരും തയ്യാറല്ല. 

അതിനാല്‍ തന്നെ വീടുകളില്‍ നല്ലരീതിയില്‍ ക്രിസ്മസ് ആഘോഷിക്കുകയാണ് ഏവരും. വീടുകളിലെ ആഘോഷത്തിന്റെ നല്ലൊരു ഭാഗം ഭക്ഷണമാണെന്ന് നമുക്കറിയാം. ഇഷ്ടപ്പെട്ട വിഭവങ്ങളെല്ലാം ഒരുക്കാം, ഒപ്പം ക്രിസ്മസ് സ്‌പെഷ്യല്‍ വൈനും കേക്കും. 

വിശ്വാസികളുടെ വീടുകളിലെല്ലാം ഇന്നേക്ക് പുല്‍ക്കൂടുകളും നക്ഷത്രവിളക്കുകളുമെല്ലാം തയ്യാറായിക്കഴിഞ്ഞിരിക്കും. ഇക്കൂട്ടത്തില്‍ ചിലരെങ്കിലും അത്യുഗ്രന്‍ ക്രിസ്മസ് ട്രീകളും ഒരുക്കാറുണ്ട്. ഇവിടെയിതാ ഒരു ഷെഫ് ചോക്ലേറ്റ് കൊണ്ടൊരു ക്രിസ്മസ് ട്രീ തയ്യാറാക്കിയതിന്റെ വീഡിയോ ആണ് പങ്കുവയ്ക്കുന്നത്. 

യുഎസിലെ ലാസ് വേഗസ് സ്വദേശിയായ അമൗരി ഗ്വിക്കണ്‍ എന്ന ഷെഫ്, ചേക്ലേറ്റുപയോഗിച്ച് നേരത്തേ പല രൂപങ്ങളും ചെയ്തിട്ടുള്ളയാളാണ്. അദ്ദേഹത്തിന്റെ മിക്ക പരീക്ഷണങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ശ്രദ്ധിക്കപ്പെടാറുമുണ്ട്. 

ഇക്കുറി ക്രിസ്മസിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ചോക്ലേറ്റ് ക്രിസ്മസ് ട്രീയും വലിയ തോതിലാണ് ഷെഫിന്റെ ഫോളോവേഴ്‌സ് ഏറ്റെടുത്തിരിക്കുന്നത്. നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഇത് തയ്യാറാക്കാവുന്നതേയുള്ളൂ എന്നാണ് ഷെഫ് പറയുന്നത്. അതിന് സഹായമെന്ന നിലയ്ക്ക് ചോക്ലേറ്റ് ക്രിസ്മസ് ട്രീ ഉണ്ടാക്കുന്നത് വിശദമായി വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്. 

വീഡിയോ കാണാം...

 

Also Read:- ചീസിനും വൈനിനും ഇങ്ങനെയൊരു ഗുണമോ; ഇത് ക്രിസ്മസ് സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്...