ഉയര്‍ന്ന രക്തസമ്മര്‍ദ്ദം; ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍...

By Web TeamFirst Published Dec 24, 2020, 4:29 PM IST
Highlights

രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും അപകടരമാണെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

നമ്മുടെ ജീവിതശൈലി കൊണ്ടും ദുശ്ശീലങ്ങള്‍ കൊണ്ടും അമിതരക്തസമ്മര്‍ദമുള്ള രോഗികളുടെ എണ്ണം വര്‍ഷം കഴിയും തോറും കൂടി വരികയാണ്. രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും അപകടരമാണെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മസ്തിഷ്‌കാഘാതം, ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമാകും. 

അതുപോലെ വൃക്ക തകരാറിലാകാനും കണ്ണുകളിലേക്കുള്ള രക്തധമനികള്‍ കേടുവരാനും സാധ്യതയുണ്ട്. അപകടകരമായ അളവില്‍ രക്തസമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ വൈദ്യസഹായവും മരുന്നും അത്യാവശ്യമാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്താം. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചെയ്യണം. 

ഒന്ന്...

ഉപ്പിന്റെ അമിത ഉപയോഗം കുറയ്ക്കുക. ഉപ്പ് അധികം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. അതിനാല്‍ ഇക്കാര്യം ശ്രദ്ധിക്കുക. 

രണ്ട്...

നമ്മളിൽ പലർക്കും ശീതീകരിച്ച ഭക്ഷണങ്ങൾ ഒരു ബലഹീനതയാണ്. എന്നാല്‍ ഇത്തരത്തിലുള്ള ശീതീകരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ നല്ലത്. 

മൂന്ന്...

നമുക്കെല്ലാം വളരെ പ്രിയങ്കരമാണ് അച്ചാറുകൾ. അത് മാങ്ങയോ നാരങ്ങയോ നെല്ലിക്കയോ എന്തുമാകട്ടെ, ഇവ ഭക്ഷണത്തിന് നൽകുന്ന അധിക രുചി നമ്മളില്‍ മിക്കവരും ഇഷ്ടപ്പെടുന്നുവെന്നതിൽ യാതൊരു തർക്കവുമില്ല. എന്നാല്‍ അച്ചാറുകൾ വീട്ടിൽ തന്നെ തയ്യാറാക്കിയാലും വളരെ ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയിട്ടുണ്ടാകാം. അതിനാല്‍ അച്ചാറുകളുടെ ഉപയോഗവും കുറയ്ക്കുന്നതാണ് നല്ലത്. 

നാല്...

കഫൈനിന്‍റെ അമിത ഉപയോഗവും രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമാകും. അതിനാല്‍ കോഫിയുടെ ഉപയോഗവും പരിമിതപ്പെടുത്താം. 

അഞ്ച്...

പഞ്ചസാരയുടെ അമിത ഉപയോഗം രക്തസമ്മര്‍ദ്ദം കൂട്ടുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശീതളപാനീയങ്ങളുടെ ഉപയോഗവും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗവും കുറയ്ക്കുക. 

കഴിക്കേണ്ടത്...

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ ഡയറ്റില്‍ കൂടുതല്‍ ഇലക്കറികള്‍, പച്ചക്കറികള്‍, കാത്സ്യം അടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്താം. 

Also Read: ഈ ഭക്ഷണങ്ങൾ കഴിക്കൂ, കരളിനെ സംരക്ഷിക്കാം...

click me!