Carrot Health Benefits : ക്യാരറ്റ് കഴിച്ചാൽ ഇത്രയധികം ഗുണങ്ങൾ ലഭിക്കുമോ?

By Web TeamFirst Published Sep 19, 2022, 5:02 PM IST
Highlights

ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 6 ശരീരത്തിന്റെ പ്രതിരോധശേഷിക്ക് ഗുണം ചെയ്യും.ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു. 
 

ധാരാളം പോഷക​​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ക്യാരറ്റ് ദെെനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഡോക്ടർമാർ നിർദേശിക്കുന്നു. ഇതിൽ കാർബോഹൈഡ്രേറ്റും കൊഴുപ്പും കുറവാണ്. വിറ്റാമിൻ എ, സി, കെ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഇവയെല്ലാം ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് വിദ​ഗ്ധർ പറയുന്നു. 

ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 6 ശരീരത്തിന്റെ പ്രതിരോധശേഷിക്ക് ഗുണം ചെയ്യും.ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ കുടൽ ബാക്ടീരിയകൾക്കും ഇത് നല്ലതാണ്. 

ക്യാരറ്റ് ജ്യൂസിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ കൊളാജൻ ഉത്പാദനം മെച്ചപ്പെടുത്താനും ചർമ്മത്തിന്റെ ഇലാസ്തികത പ്രാപ്തമാക്കാനും സഹായിക്കുന്നു. കൂടാതെ, ചർമ്മത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.

ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുകയും സ്ട്രോക്ക് സാധ്യത തടയുകയും ചെയ്യുന്നു. കാഴ്ചശക്തി നിലനിർത്താൻ സഹായിക്കുന്ന ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവയാൽ സമ്പുഷ്ടമാണ് ക്യാരറ്റ്. ഉയർന്ന അളവിലുള്ള വിറ്റാമിൻ എ ആരോഗ്യകരമായ കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

ക്യരറ്റിലെ നാരുകളുടെ ഗണ്യമായ അളവ് ദഹനത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. നാരുകൾ ദഹനനാളത്തിലൂടെ സുഗമമായി കടന്നുപോകാൻ സഹായിക്കുകയും മലബന്ധം പോലുള്ള അവസ്ഥകളെ തടയുകയും ചെയ്യുന്നു. ക്യാരറ്റിലെ ഉയർന്ന ഫൈബർ അംശം ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ധമനികളുടെയും രക്തക്കുഴലുകളുടെയും ചുമരുകളിൽ നിന്ന് അധിക എൽഡിഎൽ കൊളസ്ട്രോൾ നീക്കം ചെയ്യുകയും ചെയ്യുന്നു. 

ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം ക്യാരറ്റിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. രക്തക്കുഴലുകളിലെയും ധമനികളിലെയും പിരിമുറുക്കം ലഘൂകരിക്കാൻ പൊട്ടാസ്യം സഹായിക്കുന്നു. ഇത് രക്തചംക്രമണം വർദ്ധിപ്പിക്കുകയും ഉയർന്ന ബിപി കുറയ്ക്കുകയും ചെയ്യുന്നു. ക്യാരറ്റിൽ പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ അസ്ഥികളുടെ ആരോഗ്യത്തിനും നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും തലച്ചോറിന്റെ ശക്തി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. 

ചായ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമോ?

 

click me!