Leftover Rice : ചോറ് ബാക്കിയായാല്‍ ഇനി കളയേണ്ട; രുചികരമായ ഈ സ്നാക്ക് തയ്യാറാക്കാം

Published : Jul 21, 2022, 09:58 PM IST
Leftover Rice : ചോറ് ബാക്കിയായാല്‍ ഇനി കളയേണ്ട; രുചികരമായ ഈ സ്നാക്ക് തയ്യാറാക്കാം

Synopsis

ചിലര്‍ ബാക്കിയാകുന്ന ചോറ്, ദോശ, ഇഡ്ഡലി, അപ്പം മാവിലേക്ക് ചേര്‍ക്കാറുണ്ട്. ചിലര്‍ ചോറും തൈരും ചേര്‍ത്തുള്ള കൊണ്ടാട്ടം തയ്യാറാക്കാറുണ്ട്. മറ്റ് ചിലര്‍ക്ക് തലേ ദിവസം ബാക്കിയായ ചോറായിരിക്കും പിറ്റേന്നത്തെ ബ്രേക്ക്ഫാസ്റ്റ്.

എത്ര അളന്ന് തയ്യാറാക്കിയാലും മിക്കപ്പോഴും ചോറ് ബാക്കിയാകുന്നത് ( Leftover Rice ) ഒരു തലവേദന തന്നെയാണ്. പതിവായി ചോറ് കളയാൻ സാധിക്കില്ലല്ലോ. എന്നാല്‍ അളവിന് ചോറ് തയ്യാറാക്കുകയെന്നതും സാധ്യമല്ല. ഒരു ദിവസമൊക്കെ ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാം. എങ്കിലും ഇതും പതിവായി ചെയ്യാൻ കഴിയില്ലല്ലോ.

ചിലര്‍ ബാക്കിയാകുന്ന ചോറ് ( Leftover Rice ), ദോശ, ഇഡ്ഡലി, അപ്പം മാവിലേക്ക് ചേര്‍ക്കാറുണ്ട്. ചിലര്‍ ചോറും തൈരും ചേര്‍ത്തുള്ള കൊണ്ടാട്ടം തയ്യാറാക്കാറുണ്ട്. മറ്റ് ചിലര്‍ക്ക് തലേ ദിവസം ബാക്കിയായ ചോറായിരിക്കും പിറ്റേന്നത്തെ ബ്രേക്ക്ഫാസ്റ്റ്. ഇത്തരത്തിലെല്ലാം ബാക്കിയായ ചോറ് ഉപയോഗപ്രദമാക്കുന്നത് നല്ലത് തന്നെ.

എന്നാല്‍ കുട്ടികള്‍ക്ക് കൂടി ഇഷ്ടപ്പെടുന്ന തരത്തില്‍ കിടിലനൊരു സ്നാക്ക് ( Rice Snack ) ഇതുവച്ച് തയ്യാറാക്കിയാലോ? അതെ ബാക്കിയായ ചോറുവച്ച് തയ്യാറാക്കാവുന്നൊരു സ്നാക്കിന്‍റെ റെസിപിയാണ് ( Rice Snack ) ഇനി പങ്കുവയ്ക്കുന്നത്. വളരെ ചുരുക്കം ചേരുവകളേ ഇതിനാവശ്യമുള്ളൂ. വീട്ടില്‍ എല്ലായ്പോഴും ലഭ്യമായിട്ടുള്ള ചേരുവകള്‍ തന്നെയാണിവ. 

ആവശ്യമായ ചേരുവകള്‍...

ചോറ് - രണ്ട് കപ്പ്
ഗോതമ്പുനുറുക്ക് - ഒരു കപ്പ്
പച്ചമുളക് - ചെറുതായി അരിഞ്ഞത് രണ്ടെണ്ണം
സവാള (വലിയ ഉള്ളി ) - ഒരെണ്ണം ചെറുതായി അരിഞ്ഞത് 
കാരറ്റ്  - ഒരെണ്ണം ചെറുതായി അരിഞ്ഞത്
ഗ്രീൻ പീസ് വേവിച്ച് ഉടച്ചത് - 2 ടേബിള്‍ സ്പൂണ്‍
ഉരുളക്കിഴങ്ങ് വേവിച്ചത് - ഒരെണ്ണം
മുളകുപൊടി  - ഒരു ടേബിള്‍ സ്പൂണ്‍
ഗരം മസാല - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

ആദ്യം ഒരു പാൻ അടുപ്പത്ത് വച്ച് അതില്‍ അല്‍പം എണ്ണ ചൂടാക്കാൻ വച്ച് ഇതിലേക്ക് പച്ചമുളക്, സവാള എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ബാക്കിയുള്ള പച്ചക്കറികളെല്ലാം ചേര്‍ക്കാം. എല്ലാം നന്നായി വെന്ത് യോജിക്കാൻ നാലോ അഞ്ചോ മിനുറ്റ് അടുപ്പത്ത് വയ്ക്കാം. 

ഇനി, ഒരു ബൗളില്‍ ചോറെടുത്ത് ഇതിലേക്ക് തയ്യാറാക്കിവച്ച പച്ചക്കറി കൂട്ട്, ഗോതമ്പുനുറുക്ക്,  മസാല, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് കുഴച്ച് ഇഷ്ടമുള്ള ഷേപ്പില്‍ പരത്തിയോ ഉരുട്ടിയോ എടുക്കണം. ഇനിയിത് എണ്ണയില്‍ ഫ്രൈ ചെയ്തെടുക്കാം. ചട്ണികളോ ഡിപ്പുകളോ കൂടെയുണ്ടെങ്കില്‍ കൂടുതല്‍ രുചികരം. നല്ലൊരു ഈവനിംഗ് സ്നാക്ക് ആണിത്. ആരോഗ്യത്തിന് ആവശ്യമായ പല ചേരുവകളും അടങ്ങിയിരിക്കുന്നു എന്നതിനാല്‍ കുട്ടികള്‍ക്കും ഇത് നല്‍കുന്നത് നല്ലതാണ്. 

Also Read:- തണുപ്പുള്ള അന്തരീക്ഷത്തിന് കിടിലനൊരു സൂപ്പ്; മിനുറ്റുകള്‍ കൊണ്ട് തയ്യാറാക്കാം

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍