ഇളം ചൂടുവെള്ളത്തില്‍ നാരങ്ങവെള്ളം; ഇത് രാവിലെ ഉണര്‍ന്നയുടന്‍ കുടിക്കുകയാണെങ്കില്‍...

Web Desk   | others
Published : Jun 16, 2021, 02:15 PM IST
ഇളം ചൂടുവെള്ളത്തില്‍ നാരങ്ങവെള്ളം; ഇത് രാവിലെ ഉണര്‍ന്നയുടന്‍ കുടിക്കുകയാണെങ്കില്‍...

Synopsis

ഇളം ചൂടുവെള്ളത്തില്‍ നാരങ്ങവെള്ളം തയ്യാറാക്കുമെന്ന് പോലും പലര്‍ക്കുമറിവുണ്ടാകില്ല. ഇതിന് രുചി കാണുമോ, എന്തിനാണ് ചൂടുവെള്ളം ഉപയോഗിക്കുന്നത് എന്നെല്ലാം സ്വാഭാവികമായി സംശയവും വന്നേക്കാം

വേനല്‍ക്കാലത്താണ് നാരങ്ങവെള്ളത്തോട് നമ്മള്‍ അമിതാവേശം കാണിക്കാറ്. നല്ല തണുത്ത വെള്ളത്തില്‍ ചെറുനാരങ്ങയും ഉപ്പും പഞ്ചസാരയുമെല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന 'ലെമണ്‍ ജ്യൂസി'നാണ് ആരാധകരേറെയുള്ളത്. വീട്ടില്‍ തന്നെ ഇത് തയ്യാറാക്കി എപ്പോഴും കഴിക്കുന്നവരും നിരവധിയാണ്. 

എന്നാല്‍ ഇളം ചൂടുവെള്ളത്തില്‍ നാരങ്ങവെള്ളം തയ്യാറാക്കുമെന്ന് പോലും പലര്‍ക്കുമറിവുണ്ടാകില്ല. ഇതിന് രുചി കാണുമോ, എന്തിനാണ് ചൂടുവെള്ളം ഉപയോഗിക്കുന്നത് എന്നെല്ലാം സ്വാഭാവികമായി സംശയവും വന്നേക്കാം. 

ഇളം ചൂടുവെള്ളത്തില്‍ നാരങ്ങവെള്ളം തയ്യാറാക്കി കഴിക്കുന്നത് രാവിലെ ഉണര്‍ന്നയുടന്‍ ചെയ്യാവുന്നൊരു മികച്ച ദിനചര്യയാണെന്നാണ് പ്രമുഖ ലൈഫ്‌സ്റ്റൈല്‍ കോച്ച് ആയ ലൂക്ക് കുടീഞ്ഞ്യോ പറയുന്നത്. ഡയറ്റുമായി ബന്ധപ്പെട്ട ഇത്തരം 'ടിപ്‌സ്' ലൂക്ക് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ എപ്പോഴും പങ്കുവയ്ക്കാറുണ്ട്. 

 

 

അത്തരത്തില്‍ തന്നെ പങ്കുവച്ചതാണ് ഈ ടിപ്പും. രാവിലെ വെറുംവയറ്റില്‍ ഇളം ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് അങ്ങനെ തന്നെ കുടിക്കാം. ആവശ്യമെങ്കില്‍ ഇതിലേക്ക് ഒരു നുള്ള് പിങ്ക് സാള്‍ട്ടും അര ടീസ്പൂണ്‍ തേനും ചേര്‍ക്കാം. രാവിലെ തന്നെ കഴിക്കുന്നതായതിനാല്‍ ഇത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന തരം പാനീയമാണെന്ന് തെറ്റിദ്ധരിക്കേണ്ട. 

അങ്ങനെ വണ്ണം കുറയ്ക്കുന്നതിന് മാത്രം സഹായകമായി ഒരു പാനീയവും ഇല്ലെന്നും ലൂക്ക് പറയുന്നു. വൈറ്റമിന്‍-സി, ധാതുക്കള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു എന്നതിനാല്‍ രാവിലെ തന്നെ ചെറുനാരങ്ങാ വെള്ളം കുടിക്കുമ്പോള്‍ അത് ദഹനപ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള ഉപാപചയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. 

 

 

പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുന്നതിനും ഈ ശീലം െേറ സഹായകമാണ്. ഈ പാനീയത്തിലേക്ക് വേണമെങ്കില്‍ അല്‍പം മഞ്ഞള്‍, ഇഞ്ചി, ജീരകം എന്നിവയെല്ലാം ചേര്‍ക്കാമെന്നും ഇവയെല്ലാം തന്നെ ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നും ലൂക്ക് പറയുന്നു. വ്യായമം- ഡയറ്റ് എന്നിവയടക്കമുള്ള 'ലൈഫ്‌സ്റ്റൈല്‍' വിഷയങ്ങളെ കുറിച്ച് എപ്പോഴും പുതിയ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന ഒരാള്‍ കൂടിയാണ് ലൂക്ക്. പലപ്പോഴും നമ്മള്‍ കേട്ടുമറന്നിട്ടുള്ള നാട്ടറിവുകള്‍ കൂടി ലൂക്ക് പങ്കുവയ്ക്കാറുണ്ട് എന്നതും ശ്രദ്ധേയമാണ്.

Also Read:- തേനില്‍ മുക്കിവച്ച വെളുത്തുള്ളി; തയ്യാറാക്കാനും എളുപ്പം ഗുണങ്ങളും നിരവധി...

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍