കൊതിയൂറും കിടിലൻ തക്കാളി മീൻ കറി തയ്യാറാക്കാം; റെസിപ്പി

Published : Jul 21, 2026, 01:51 PM IST
Tomato fish curry

Synopsis

മീൻ രുചികളിൽ ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

  1. തക്കാളി മീൻ കറി

2. മീൻ അരക്കിലോ

3. തക്കാളി രണ്ടെണ്ണം

4. കാശ്മീരി മുളകുപൊടി ഒരു സ്പൂൺ

5. സാധാരണ മുളകുപൊടി ഒരു സ്പൂൺ

6. മഞ്ഞൾപ്പൊടി ഒരു സ്പൂൺ

7. ആവശ്യത്തിന് ഉപ്പ്

8. കുരുമുളകുപൊടി അര സ്പൂൺ

9. മല്ലിയില രണ്ടു സ്പൂൺ

10. ഉള്ളി ചെറുതായിട്ട് ചതച്ചത് രണ്ട് സ്പൂൺ

11. ഉലുവപ്പൊടി കാൽ സ്പൂൺ

12. എണ്ണ മൂന്നു സ്പൂൺ

13. ഇഞ്ചി, വെളുത്തുള്ളി ചതച്ചത് രണ്ടു സ്പൂൺ

തയ്യാറാക്കുന്ന വിധം

മീൻ നന്നായി കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അത് ഒരു പാത്രത്തിലാക്കി മാറ്റി വയ്ക്കാം. ശേഷം സ്റ്റൗവിൽ പാൻ വച്ച് നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിക്കണം. അതുകഴിഞ്ഞ് തക്കാളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. അത് നന്നായി വഴറ്റി കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് തക്കാളി നീളത്തിൽ അരിഞ്ഞത് ഇടാം. അതിലേക്ക് ചെറിയ ഉള്ളി ചതച്ചതും ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കണം. ശേഷം ഇതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, ഉലുവപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റി എടുത്തതിനുശേഷം ഇതിലേക്ക് കുറച്ച് വെള്ളം കൂടി ഒഴിച്ച് കഴുകി വെച്ച മീനും ചേർത്ത് അടച്ചുവെച്ച് നല്ലപോലെ വേവിച്ചു കുറുക്കിയെടുക്കാം. ഇതിൽ പുളിരസം കൂടുതൽ ആയതുകൊണ്ട് തന്നെ പിന്നെയും പുളി ചേർക്കേണ്ട ആവശ്യമില്ല. ആർക്കും ഇഷ്ടപ്പെടുന്ന സ്വാദൂറും തക്കാളി മീൻ കറി റെഡി.

PREV
Read more Articles on
click me!

Recommended Stories

ഹൃദയത്തെ സംരക്ഷിക്കുന്നതിന് നിർബന്ധമായും കഴിക്കേണ്ട 7 പഴങ്ങൾ
Karkidakam Special : ഈ കർക്കടക മാസത്തിൽ കഴിച്ച് തുടങ്ങാം ; സ്ത്രീകൾ കഴിച്ചിരിക്കേണ്ട പ്രോട്ടീൻ പൗഡർ