
വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരവും പോഷകസമ്പന്നവുമായ ഒരു വിഭവമാണ് ബീറ്റ്‌റൂട്ട് പായസം. തിരുവോണദിനത്തിൽ സ്വാദൂറും ബീറ്റ്റൂട്ട് പായസം തയ്യാറാക്കിയാലോ.
2. വെള്ളം - 2 കപ്പ്
3. പാൽ - 750 ml
4. നെയ്യ് - 3 ടേബിൾസ്പൂൺ
5. പഞ്ചസാര - 1 കപ്പ്
6. കണ്ടൻസ്ഡ് മിൽക്ക് - 1/2 കപ്പ്
7. ഏലയ്ക്ക പൊടി - 1/3 ടീസ്പൂൺ
8. കശുവണ്ടി - 6 - 8 എണ്ണം
ചുവട് കട്ടിയുള്ള ഒരു പാത്രത്തിലേക്ക് ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ടും 2 കപ്പ് വെള്ളവും ചേർത്ത് അടച്ചു വെച്ച് വേവിക്കുക. ബീറ്റ്റൂട്ട് നന്നായി സോഫ്റ്റ് ആകണം. വെള്ളം പൂർണമായും വറ്റി കഴിഞ്ഞാൽ അതിലേക്ക് 2 ടേബിൾസ്പൂൺ നെയ്യ് ചേർക്കണം. ബീറ്റ്റൂട്ട് നെയ്യിൽ 2 മിനിറ്റ് നന്നായി വഴറ്റാം. ഇതിലേക്ക് 750 ml പാൽ ഒഴിച്ച് തിളപ്പിക്കണം. ഇടയ്ക്കിടെ ഇളക്കി കൊടുക്കാം, അല്ലെങ്കിൽ അടിയിൽ പിടിക്കാൻ സാധ്യതയുണ്ട്. പാൽ തിളച്ചു തുടങ്ങുമ്പോൾ 1 കപ്പ് പഞ്ചസാരയും 1/3 ടീസ്പൂൺ ഏലക്കാ പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കണം. പായസം നന്നായി കുറുകി വരുമ്പോൾ 1/2 കപ്പ് കണ്ടൻസ്ഡ് മിൽക്ക് കൂടി ചേർത്ത് 2 മിനിറ്റ് കൂടി തിളപ്പിക്കണം. പായസം അധികം കട്ടിയാകാനും, അധികം ലൂസാകാനും പാടില്ല. ബാക്കിയുള്ള 1 ടേബിൾസ്പൂൺ നെയ്യിൽ കശുവണ്ടി മൂപ്പിച്ച് പായസത്തിന് മുകളിൽ ഒഴിക്കാം. രുചിയൂറും ബീറ്റ്റൂട്ട് പായസം റെഡി. ഇത് തണുപ്പിച്ച് കുടിക്കാനും നല്ല രുചിയാണ്.