സ്വാതന്ത്യദിനത്തില്‍ ത്രിവര്‍ണ്ണ നിറത്തിലുളള മധുരപലഹാരങ്ങളുമായി ഒരു ബേക്കറിയുടമ

Web Desk   | Asianet News
Published : Aug 14, 2021, 10:58 PM ISTUpdated : Aug 14, 2021, 11:02 PM IST
സ്വാതന്ത്യദിനത്തില്‍ ത്രിവര്‍ണ്ണ നിറത്തിലുളള മധുരപലഹാരങ്ങളുമായി ഒരു ബേക്കറിയുടമ

Synopsis

പലഹാരത്തിന് നിറം നല്‍കാന്‍ കെമിക്കലുകളൊന്നും തന്നെ ചേർത്തിട്ടില്ലെന്നും കടയുടമ രവീന്ദ്ര ഗുപ്ത പറഞ്ഞു. വെളള നിറത്തിന് പാലും, ഓറഞ്ച് നിറത്തിന് കാശ്മീര്‍ കുങ്കുമവും, പച്ച നിറത്തിന് പിസ്തയും ചീരയുമാണ് ചേരുവകളായി ചേര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.

75ാം സ്വാതന്ത്യദിനത്തില്‍ ത്രിവര്‍ണ്ണ നിറത്തിലുളള മധുരപലഹാരങ്ങൾ വിൽക്കാനൊരുങ്ങി രവീന്ദ്ര ഗുപ്ത എന്ന ബേക്കറിയുടമ. ലക്നൗവിലെ ചാപ്പന്‍ ഭോഗ് ബേക്കറിയാണ് രാജ്യത്തിന് ആദരമായി മധുര പലഹാരങ്ങള്‍ക്ക് ത്രിവര്‍ണം നല്‍കിയത്.

പലഹാരത്തിന് നിറം നല്‍കാന്‍ കെമിക്കലുകളൊന്നും തന്നെ ചേർത്തിട്ടില്ലെന്നും കടയുടമ രവീന്ദ്ര ഗുപ്ത പറഞ്ഞു.വെളള നിറത്തിന് പാലും, ഓറഞ്ച് നിറത്തിന് കാശ്മീര്‍ കുങ്കുമവും, പച്ച നിറത്തിന് പിസ്തയും ചീരയുമാണ് ചേരുവകളായി ചേര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു.

75 -ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യത്തിനുളള ഉപഹാരമാണ് ഞങ്ങളുടെ മധുരപലഹാരങ്ങളില്‍ അടങ്ങിയിരിക്കുന്നത്.  പല മധുരപലഹാരങ്ങളിലും പുതുമകൾ കൊണ്ട് വരാൻ ശ്രമിക്കാറുണ്ടെന്നും ചപ്പൻ ഭോഗിന്റെ മാർക്കറ്റിംഗ് ആന്റ് പിആർ മേധാവി ക്ഷിതിജ് ഗുപ്ത എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കഴിക്കാം ഈ ആറ് ഭക്ഷണങ്ങൾ.

 

PREV
click me!

Recommended Stories

തക്കാളി സൂപ്പ് കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...