ഓണത്തിന് ചൗവ്വരി പായസം ഇങ്ങനെ ഉണ്ടാക്കി നോക്കൂ

Web Desk   | Asianet News
Published : Aug 14, 2021, 04:22 PM ISTUpdated : Aug 14, 2021, 04:31 PM IST
ഓണത്തിന് ചൗവ്വരി പായസം ഇങ്ങനെ ഉണ്ടാക്കി നോക്കൂ

Synopsis

ഓണത്തിന് പല രുചിയിലുള്ള പായസം തന്നെ തയ്യാറാക്കാവുന്നതാണ്. ഇത്തവണത്തെ ഓണത്തിന് സ്പെഷ്യൽ ചൗവ്വരി പായസം തയ്യാറാക്കിയാലോ...   

പായസത്തിന്റെ മധുരമില്ലാതെ ഒരു ഓണസദ്യയും പൂര്‍ണമാകുന്നില്ല. പപ്പടവും പഴവും ചേര്‍ത്ത് പായസം കഴിക്കുമ്പോള്‍ സദ്യയ്ക്ക് ഇരട്ടി മധുരമേറുന്നു. ഓണത്തിന് പല രുചിയിലുള്ള പായസം തന്നെ തയ്യാറാക്കാവുന്നതാണ്. ഇത്തവണത്തെ ഓണത്തിന് സ്പെഷ്യൽ ചൗവ്വരി പായസം തയ്യാറാക്കിയാലോ... 

വേണ്ട ചേരുവകൾ...

ചൗവരി                       അര കിലോ
തേങ്ങാ പാൽ
 ഒന്നാം പാൽ          രണ്ട് തേങ്ങയുടെ പാൽ
 രണ്ടാം പാൽ          രണ്ട് തേങ്ങയുടെ പാൽ
നെയ്യ്                            100 ഗ്രാം
മിൽക്ക് മെയ്ഡ്           4 സ്പൂൺ
പഞ്ചസാര                   അര കിലോ
കശുവണ്ടി                 100 ഗ്രാം
ബദാം                           100 ഗ്രാം
മുന്തിരി                        100 ഗ്രാം
ഏലയ്ക്ക പൊടിച്ചത്  2 സ്പൂൺ

തയ്യാറാക്കുന്ന വിധം...

ചൗവരി വേകാൻ ആവശ്യമുള്ള വെള്ളം ഒഴിച്ച് നന്നായി വെന്തു കഴിയുമ്പോൾ തണുത്തവെള്ളത്തിൽ മൂന്ന് തവണ കഴുകിയെടുക്കുക. ചൗവരിയിലെ കൊഴുപ്പ് പോലെ തോന്നുന്നത് മാറുന്നതിനാണ് തണുത്ത വെള്ളത്തിൽ കഴുകുന്നത്.
ഒരു ഉരുളിയിൽ രണ്ട് സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ ചൗവരി ചേർത്ത് ചൂടാക്കിയതിനു ശേഷം, അതിലേക്കു തേങ്ങാ പാലിന്റെ രണ്ടാം പാൽ ചേർത്ത് ഒപ്പം പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒന്ന് കുറുകി തുടങ്ങുമ്പോൾ അതിലേക്കു മിൽക്ക് മെയ്ഡ് ചേർത്ത് ഒപ്പം ഒന്നാം പാൽ കൂടെ ചേർത്ത്, അതിലേക്കു ഏലയ്ക്ക പൊടിയും കൂടെ ചേർക്കുക. എല്ലാം നന്നായി കുറുകാൻ തുടങ്ങുമ്പോൾ തീ അണച്ചു അതിലേക്കു നെയ്യിൽ വറുത്തു എടുത്ത കശുവണ്ടി, മുന്തിരി, ബദാം എന്നിവ വറുത്തതും ചേർത്ത് ഉപയോഗിക്കാവുന്നതാണ്.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ
ബാംഗ്ലൂർ 

ഈ ഓണത്തിന് രുചികരമായ ഈന്തപ്പഴം പ്രഥമൻ തയ്യാറാക്കാം
 

PREV
click me!

Recommended Stories

ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍