സ്ട്രെസ് മുതല്‍ ഉറക്കക്കുറവ് വരെ പരിഹരിക്കാന്‍ ഈ ഒരൊറ്റ പോഷകം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കൂ...

Published : Jan 20, 2024, 10:33 AM ISTUpdated : Jan 20, 2024, 10:34 AM IST
സ്ട്രെസ് മുതല്‍ ഉറക്കക്കുറവ് വരെ പരിഹരിക്കാന്‍ ഈ ഒരൊറ്റ പോഷകം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കൂ...

Synopsis

വിഷാദം, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയവയൊക്കെ പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. ഇവയുടെ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. ഒരു പരിധി വരെ ഭക്ഷണക്രമത്തിലൂടെ നമ്മുക്ക് ഈ പ്രശ്നങ്ങളെ നിയന്ത്രിക്കാം. അതിനായി മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. 

ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. എന്നാല്‍ ഇന്നത്തെ ഈ തിരക്കേറിയ ജീവിതത്തിനിടെ പലരും സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദത്തിലൂടെയാകാം കടന്നുപോകുന്നത്. അതുപോലെ വിഷാദം, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയവയൊക്കെ പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. ഇവയുടെ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. ഒരു പരിധി വരെ ഭക്ഷണക്രമത്തിലൂടെ നമ്മുക്ക് ഈ പ്രശ്നങ്ങളെ നിയന്ത്രിക്കാം. അതിനായി മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. 

ശരീരത്തിന്‍റെ പല പ്രവര്‍ത്തനങ്ങള്‍ക്കും അത്യാവശ്യമായി വേണ്ട ഒന്നാണ് മഗ്നീഷ്യം. എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിന് മഗ്നീഷ്യം വളരെ ആവശ്യമുള്ളതാണ്.  ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്. ഇതുകൂടാതെ വിഷാദം, സ്ട്രെസ്, ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവയെ നിയന്ത്രിക്കാനും മഗ്നീഷ്യം സഹായിക്കും. 

ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാല്‍ അത് പല വിധത്തിലുള്ള അപകടങ്ങളും ഉണ്ടാക്കാം. മഗ്നീഷ്യത്തിന്റെ അഭാവം എല്ലുകളുടെ ബലക്കുറവ്, കാൽസിഫിക്കേഷൻ സാധ്യത എന്നിവ വർധിപ്പിക്കുന്നു. ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറയുന്നത് രക്തസമ്മര്‍ദ്ദം കൂടാനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കാനും സാധ്യതയുണ്ട്. തലവേദന, ഛര്‍ദ്ദി, വിഷാദം, ഉത്കണ്ഠ, ക്ഷീണം എന്നിവയൊക്കെ ചിലപ്പോള്‍ മഗ്നീഷ്യത്തിന്‍റെ കുറവിനെയാകാം സൂചിപ്പിക്കുന്നത്. ഈ ലക്ഷണങ്ങളില്‍ ഏന്തെങ്കിലും ഉള്ളതുകൊണ്ട് ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അളവ് കുറവാണെന്ന് സ്വയം കരുതേണ്ട. ലക്ഷണങ്ങള്‍ ഉള്ളവര്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നത് നല്ലതാണ്. 

മഗ്നീഷ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

മത്തങ്ങ വിത്തുകള്‍, ചീര, ബദാം, അണ്ടിപ്പരിപ്പ്, സാല്‍മണ്‍ ഫിഷ്, പയറുവര്‍ഗങ്ങള്‍, ചിയ വിത്തുകള്‍, വാഴപ്പഴം, ഉണക്ക മുന്തിരി, ആപ്രിക്കോട്ട്, പാല്‍, അവക്കാഡോ എന്നിവയിലൊക്കെ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: തലമുടി കൊഴിയുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് ഭക്ഷണങ്ങള്‍...

youtubevideo


 

PREV
click me!

Recommended Stories

നിങ്ങൾ രസം പ്രിയരാണോ? എ​ങ്കിൽ എളുപ്പം തയ്യാറാക്കാം 10 വ്യത്യസ്ത രസങ്ങൾ
ഈ 5 ഭക്ഷണങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുന്നു; സൂക്ഷിക്കണേ