പാനിപൂരിയില്‍ പേരയ്ക്ക കൊണ്ടൊരു ട്വിസ്റ്റ്; വൈറലായി വീഡിയോ

By Web TeamFirst Published Nov 8, 2022, 1:35 PM IST
Highlights

പാനിപൂരി ഷെയ്ക്ക്, മിറിന്‍ഡയില്‍ മുക്കിയെടുത്ത പാന പൂരി അങ്ങനെ പോകുന്നു ആ നിര. ഇപ്പോഴിതാ സമാനമായ ഒരു വിചിത്ര പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. പാനിപൂരിയില്‍ തന്നെയാണ് ഇവിടെയും പരീക്ഷണം നടത്തുന്നത്. 

സ്ട്രീറ്റ് ഫുഡില്‍ നടത്തുന്ന പല വിചിത്രമായ പരീക്ഷണങ്ങളുടെ വീഡിയോകളും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നുണ്ട്. പ്രത്യേകിച്ച്, ഒരു ചേര്‍ച്ചയുമില്ലാത്ത രണ്ട് രുചികളുടെ വിചിത്രമായ 'കോമ്പിനേഷനു'കളാണ് പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിട്ടത്. ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങളില്‍ ഏറെ ആരാധകരെ നേടിയ വിഭവമായ ഗോല്‍ഗപ്പ അഥവാ പാനിപൂരിയില്‍ തന്നെ വിചിത്രമായ പല പരീക്ഷണങ്ങളും നടന്നിട്ടുണ്ട്.  ചെറിയ പൂരിക്കുള്ളില്‍ ഉരുളക്കിളങ്ങ് കൂട്ടും മറ്റും നിറച്ച് എരിവും മധുരവുമുള്ള പാനീയം കൂടി ചേര്‍ത്താണ് ഇത് സാധാരണയായി വിളമ്പുന്നത്. 

പാനിപൂരി ഷെയ്ക്ക്, മിറിന്‍ഡയില്‍ മുക്കിയെടുത്ത പാന പൂരി അങ്ങനെ പോകുന്നു പാനി പൂരി പരീക്ഷണങ്ങളുടെ നിര. ഇപ്പോഴിതാ സമാനമായ ഒരു പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. പാനിപൂരിയില്‍ തന്നെയാണ് ഇവിടെയും പരീക്ഷണം നടത്തുന്നത്. പാനിപൂരിയില്‍ പേരയ്ക്ക കൊണ്ടാണ് ഇവിടെ ട്വിസ്റ്റ് നടത്തുന്നത്. ഷെഫ് പങ്കജ് ഭദോരിയ ആണ് ഇതിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ചേരുവകള്‍...

റവ- 1 കപ്പ്
നെയ്യ്- കാല്‍ കപ്പ്
മൈദ- ഒരു ടേബിള്‍സ്പൂണ്‍
പേരയ്ക്ക് ജ്യൂസ്- 400 എംഎല്‍
ചാട്ട് മസാല- ഒരു ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി- ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ്- ഒരു ടേബിള്‍സ്പൂണ്‍
മുളക് പൊടി- ഒരു ടേബിള്‍സ്പൂണ്‍
പച്ച മുളക്- ഒരു ടേബിള്‍സ്പൂണ്‍
ചൂടുവെള്ളം

തയ്യാറാക്കുന്ന വിധം:

പാനി പൂരിക്കുള്ള മാവാണ് ആദ്യം തയ്യാറാക്കുന്നത്. ഇതിനായി റവയും നെയ്യും ചൂടു വെള്ളത്തില്‍ കുഴയ്ക്കണം. ഇനി ഇത് വട്ടത്തില്‍ ചെറിയ ഉരുളകളാക്കി എടുക്കണം. ശേഷം ഇത് എണ്ണയില്‍ വറുത്തെടുക്കണം. 

അടുത്തതായി പേരയ്ക്ക ജ്യൂസ് ഒരു പാത്രത്തില്‍ എടുക്കുക.  ഇതിലേയ്ക്ക് ചാട്ട് മസാല, കുരുമുളക് പൊടി, ഉപ്പ്, മുളക് പൊടി, പച്ച മുളക് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കണം. ഇനി വറുത്തെടുത്ത് വച്ചിരിക്കുന്ന പൂരിയിലേയ്ക്ക് ജ്യൂസ് ഒഴിക്കുന്നതോടെ സംഭവം റെഡി. 

 

Also Read: ലോകത്തിലെ ഏറ്റവും മികച്ച ചീസ് സ്വിറ്റ്‌സര്‍ലന്‍ഡിലേത്; ഇന്ത്യൻ കമ്പനികൾക്കും പ്രത്യേക അഭിനന്ദനം

click me!