Asianet News MalayalamAsianet News Malayalam

ലോകത്തിലെ ഏറ്റവും മികച്ച ചീസ് സ്വിറ്റ്‌സര്‍ലന്‍ഡിലേത്; ഇന്ത്യൻ കമ്പനികൾക്കും പ്രത്യേക അഭിനന്ദനം

കഴിഞ്ഞ ദിവസം യു.കെ.യിലെ വെയില്‍സില്‍ വെച്ച് ലോകത്തിലെ ഏറ്റവും മികച്ച ചീസ് കണ്ടെത്തുന്നതിനുള്ള മത്സരം സംഘടിപ്പിച്ചു. 40- ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള 4000 ചീസുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. 

Worlds Best Cheese For 2022 Revealed
Author
First Published Nov 8, 2022, 1:06 PM IST

ചീസ് കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല.  നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ചീസ്.  കാത്സ്യം, സോഡിയം,  മിനറല്‍സ് , വിറ്റാമിന്‍ ബി12 , സിങ്ക് എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് ചീസ്. ഇതില്‍ സോഫ്റ്റ്‌ ചീസ് ആണ് ഏറ്റവും ഗുണമേന്മയുള്ളത്. ഇവയിലുള്ള കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനു വളരെ നല്ലതാണ്. 

ചീസിന്‍റെ ഗുണങ്ങള്‍ അവിടെ നില്‍ക്കട്ടെ! ലോകത്തിലെ ഏറ്റവും മികച്ച ചീസ് എന്താണെന്ന് അറിയാമോ? കഴിഞ്ഞ ദിവസം യു.കെ.യിലെ വെയില്‍സില്‍ വെച്ച് ലോകത്തിലെ ഏറ്റവും മികച്ച ചീസ് കണ്ടെത്തുന്നതിനുള്ള മത്സരം സംഘടിപ്പിച്ചിരുന്നു. 40- ല്‍ പരം രാജ്യങ്ങളില്‍ നിന്നുള്ള 4000 ചീസുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ചീസ് നിര്‍മാതാക്കള്‍, വില്‍പ്പനക്കാര്‍, ചീസ് വിദഗ്ധര്‍ തുടങ്ങി നിരവധി ആളുകളാണ് അവിടെ മത്സരം കാണാന്‍ എത്തിയത്. 48 മണിക്കൂര്‍ നീണ്ടു നിന്ന മത്സരത്തില്‍ 250 വിധികര്‍ത്താക്കള്‍ ചേര്‍ന്നാണ് ലോകത്തിലെ ഏറ്റവും മികച്ച ചീസ് കണ്ടെത്തിയത്. 

സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയിന്‍, ഓസ്‌ട്രേലിയ, നേര്‍വെ തുടങ്ങിയ രാജ്യങ്ങളാണ് മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വെച്ചത്. നിറം, ഘടന, ഉറപ്പ്, രുചി എന്നീ ഘടകങ്ങള്‍ പരിശോധിച്ച് അവസാനഘട്ടത്തില്‍ 16 ചീസുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. അതില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ചീസ്‌മേക്കര്‍മാരായ വോര്‍ദെര്‍ഫള്‍ട്ടിജെന്നും ഗൗര്‍മിനോയും ചേര്‍ന്ന് തയ്യാറാക്കിയ ചീസ് ആണ് മത്സരത്തില്‍ ഒന്നാമതായത്. 

 

അതേസമയം, മത്സരത്തില്‍ പങ്കെടുത്ത രണ്ട് ഇന്ത്യൻ കമ്പനികള്‍ക്കും വേദിയില്‍ നല്ല അഭിപ്രായം ലഭിച്ചു. ചെന്നൈയില്‍ നിന്നുള്ള കിര്‍കെ ചീസും മുംബൈയില്‍ നിന്നുള്ള വിവാന്ത ഗൗര്‍മെറ്റ് നിര്‍മിച്ച രണ്ട്തരം ചീസുകളും വിധികര്‍ത്താക്കളുടെ പ്രത്യേക അഭിനന്ദനം ഏറ്റുവാങ്ങുകയും ചെയ്തു.

Also Read: വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ, തിരിച്ചറിയാം ഈ മൂന്ന് കാര്യങ്ങള്‍...

Follow Us:
Download App:
  • android
  • ios