ഇതാണ് 'മില്‍ക്ക് ഓംലെറ്റ്', അഥവാ പാല്‍ ചേര്‍ത്ത ഓംലെറ്റ്; വീഡിയോ...

Published : Oct 07, 2023, 03:34 PM IST
ഇതാണ് 'മില്‍ക്ക് ഓംലെറ്റ്', അഥവാ പാല്‍ ചേര്‍ത്ത ഓംലെറ്റ്; വീഡിയോ...

Synopsis

പാലും മുട്ടയും ഒരുമിച്ച് ചേര്‍ത്ത് തയ്യാറാക്കുന്നത് അത്ര അസാധാരണമൊന്നുമല്ല. എന്നാല്‍ ഇതുപോലെ മസാലക്കൂട്ടുകളെല്ലാം ചേര്‍ക്കുന്ന ഓംലെറ്റില്‍ പാല്‍ ചേര്‍ക്കുന്നത് സാധാരണമല്ല.

സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും രസകരവും പുതുമയുള്ളതുമായ എത്രയോ വീഡിയോകളാണ് നാം കാണാറ്, അല്ലേ? ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും ഫുഡ് വീഡിയോകളാണെന്നതാണ് വാസ്തവം.

നമുക്കറിയാത്ത പുത്തൻ രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്നതോ, നമ്മുടെ തന്നെ തനതുരുചികളുടെ അനുഭവം പങ്കിടുന്നതോ, അല്ലെങ്കില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്ന പുത്തൻ ട്രെൻഡുകളോ എല്ലാമാകാം ഫുഡ് വീഡിയോകളുടെ ഉള്ളടക്കം.

ഇക്കൂട്ടത്തില്‍ അടുത്തകാലത്തായി ഫുഡ് വീഡിയോകളില്‍ ഏറ്റവുമധികം വരുന്നൊരു ട്രെൻഡാണ് പാചക പരീക്ഷണങ്ങള്‍. എന്നാല്‍ ഇങ്ങനെയുള്ള പാചക പരീക്ഷണങ്ങളുടെ വീഡിയോകളില്‍ മിക്കതിനും സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളും ട്രോളുകളും കിട്ടുന്നതാണ് പതിവ്. 

ഉള്‍ക്കൊള്ളാൻ സാധിക്കാത്തവിധത്തിലുള്ള പരീക്ഷണങ്ങളാണ് എന്ന പേരിലാണ് അധികവും ഇങ്ങനെയുള്ള വീഡിയോകള്‍ക്കെതിരെ ഭക്ഷണപ്രേമികളെത്താറ്. ഇപ്പോഴിതാ ഇത്തരത്തില്‍ പാലൊഴിച്ച് തയ്യാറാക്കുന്ന മസാലയും ചേര്‍ക്കുന്നൊരു ഓംലെറ്റിന്‍റെ വീഡിയോ ആണ് ഫുഡ് വീഡിയോകള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമാകുന്നത്. 

പാലും മുട്ടയും ഒരുമിച്ച് ചേര്‍ത്ത് തയ്യാറാക്കുന്നത് അത്ര അസാധാരണമൊന്നുമല്ല. എന്നാല്‍ ഇതുപോലെ മസാലക്കൂട്ടുകളെല്ലാം ചേര്‍ക്കുന്ന ഓംലെറ്റില്‍ പാല്‍ ചേര്‍ക്കുന്നത് സാധാരണമല്ല. സംഗതി ഒരു സ്ട്രീറ്റ് ഫുഡ്സ് വില്‍ക്കുന്ന കടയാണിത്. ഇവിടെ മില്‍ക്ക് ഓംലെറ്റ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായിത്തന്നെ വീഡിയോയില്‍ കാണിക്കുന്നുണ്ട്.

മില്‍ക്ക് ഓംലെറ്റ് ഭക്ഷണപ്രേമികള്‍ക്കിടയില്‍ രണ്ട് അഭിപ്രായവും തുല്യമായി ലഭിച്ച് മുന്നേറുകയാണെന്ന് തന്നെ പറയാം. പലര്‍ക്കും ഇതൊന്ന് പരീക്ഷിച്ചുനോക്കണമെന്ന് ആഗ്രഹം തോന്നുമ്പോള്‍ മറുവിഭാഗം ഇങ്ങനെയുള്ള പരീക്ഷണങ്ങളെ അംഗീകരിക്കാനാകില്ലെന്ന് തറപ്പിച്ച് പറയുകയാണ്. ഏതായാലും വീഡിയോയുടെ അവസാനം മില്‍ക്ക് ഓംലെറ്റും ബ്രഡും കഴിക്കുന്നയാള്‍ അത് ആസ്വദിക്കുന്നതായാണ് കാണുന്നത്. ഇതില്‍ നിന്ന് മില്‍ക്ക് ഓംലെറ്റ് അത്ര വലിയ പരാജയമായി തോന്നുന്നില്ല എന്ന നിമഗനത്തിലെത്തുകയാണ് ഒരു പക്ഷം.

വീഡിയോ...

 

Also Read:- ചോലെ ബട്ടൂര പ്രേമിയാണോ നിങ്ങള്‍? എങ്കില്‍ ഈ ചര്‍ച്ച നിങ്ങള്‍ കാണണം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

നിങ്ങൾ രസം പ്രിയരാണോ? എ​ങ്കിൽ എളുപ്പം തയ്യാറാക്കാം 10 വ്യത്യസ്ത രസങ്ങൾ
ഈ 5 ഭക്ഷണങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുന്നു; സൂക്ഷിക്കണേ