മമ്മൂട്ടിക്കായി മകള്‍ സമ്മാനിച്ച കേക്കിലും കാണാം ചില പ്രത്യേകതകള്‍...

Published : Sep 07, 2020, 05:18 PM ISTUpdated : Sep 07, 2020, 07:29 PM IST
മമ്മൂട്ടിക്കായി മകള്‍ സമ്മാനിച്ച കേക്കിലും കാണാം ചില പ്രത്യേകതകള്‍...

Synopsis

മരങ്ങളും ചെടികളും നടാനും അതില്‍ പഴങ്ങള്‍ വരുന്നത് കാണാനും ഇഷ്ടമുള്ള മമ്മൂട്ടിക്ക് മകള്‍ സമ്മാനിച്ച ഈ കേക്കും ഇഷ്ടമാകുമെന്ന് ഉറപ്പാണ്. 


മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് ജന്മദിന ആശംസകള്‍ നേരുന്ന തിരക്കിലാണ് മലയാളികള്‍. വാപ്പച്ചിക്ക് സ്‍നേഹചുംബനം നല്‍കുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മകള്‍ സുറുമിയാകട്ടെ വാപ്പച്ചിക്കായി ഒരു സ്പെഷ്യല്‍ കേക്ക് തന്നെ ചെയ്യിപ്പിക്കുകയായിരുന്നു. 

 

നീല നിറത്തിലുള്ള മനോഹരമായ കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ‘ഈ കേക്ക് നിങ്ങളുമായി പങ്കുവയ്ക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് താരം കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ചത്.  ഈ പിറന്നാള്‍ കേക്കിലും കാണാം ചില പ്രത്യേകതകള്‍. മരങ്ങളും ചെടികളും നടാനും അവയില്‍ പഴങ്ങള്‍ വരുന്നത് കാണാനും ഏറേ ഇഷ്ടമുള്ള മമ്മൂട്ടിക്ക് മകള്‍ സമ്മാനിച്ച ഈ കേക്കും ഇഷ്ടമാകുമെന്ന് ഉറപ്പാണ്. കാരണം വാപ്പച്ചിക്കായി പിറന്നാള്‍ കേക്കിലും അദ്ദേഹത്തിന് ഇഷ്ടമുള്ള ചെടികളും പഴങ്ങളും പ്രത്യേകം പറഞ്ഞ് ഡിസൈന്‍ ചെയ്യിപ്പിക്കുകയായിരുന്നു സുറുമി. 

 

മൂന്ന് മണിക്കൂര്‍ കൊണ്ടാണ്  ഈ ഫ്രൂട്ട് കേക്ക് തയ്യാറാക്കിയത് എന്ന് കൊച്ചിയിലെ 'indulgence' എന്ന കേക്ക് ബേക്കേഴ്സ് പറയുന്നു. മരവും ഓറഞ്ചും സ്ട്രോബറിയുമൊക്കെ കേക്കില്‍ കാണാം. സുറുമിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരത്തിലൊരു കേക്ക് ചെയ്തതെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെ ഇവര്‍ വ്യക്തമാക്കി. 

 

Also Read: സെയ്ഫിന്‍റെ പിറന്നാളിന് മക്കളുടെ സമ്മാനം; കേക്കിലും ഉണ്ട് പ്രത്യേകത !

PREV
click me!

Recommended Stories

ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ഉറക്കത്തിന് തടസമാകുന്നു
മത്തങ്ങ വിത്ത് അമിതമായി കഴിക്കുന്നതിന്റെ ദോഷങ്ങൾ