എല്ലാവർഷങ്ങളിലെയും പോലെ കുടുംബാംഗങ്ങൾക്ക് മാത്രമായി സ്വകാര്യ ചടങ്ങായി ആയിരുന്നു സെയ്ഫിന്‍റെ ആഘോഷം. 

കഴിഞ്ഞ ദിവസം ആയിരുന്നു ബോളിവുഡ് 'ഛോട്ടെ നവാബ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സെയ്ഫ് അലി ഖാന്‍റെ അൻപതാം പിറന്നാൾ. പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

എല്ലാവർഷങ്ങളിലെയും പോലെ കുടുംബാംഗങ്ങൾക്ക് മാത്രമായി സ്വകാര്യ ചടങ്ങായി ആയിരുന്നു സെയ്ഫിന്‍റെ ആഘോഷം. ഭാര്യ കരീന കപൂർ ഖാൻ, കരീനയുടെ സഹോദരി കരീഷ്മ കപൂർ, സെയ്ഫിന്‍റെ സഹോദരി സോഹ അലി ഖാൻ, സോഹയുടെ ഭർത്താവ് കുനാൽ ഖേമു തുടങ്ങിയ വളരെ അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിലുണ്ടായിരുന്നത്. എങ്കിലും സെയ്ഫിന്‍റെ മൂന്ന് മക്കളുടെയും സാന്നിധ്യം കാണുന്നില്ലല്ലോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 

View post on Instagram

എന്നാല്‍ മൂവരുടെയും അസാന്നിധ്യം കേക്കില്‍ കാണാന്‍ കഴിയും. സെയ്ഫിന്‍റെ മക്കളായ സാറ അലി ഖാനും ഇബ്രാഹിമും തൈമുറുമുള്ള ചിത്രമടങ്ങിയ കേക്കാണ് ആഘോഷത്തില്‍ താരമായത്. സാറയും ഇബ്രാഹിമും തന്നെയാണ് ഈ കിടിലന്‍ കേക്ക് അയച്ചിരിക്കുന്നത്. ഒപ്പം മറ്റൊരു ​ഗോൾഡൻ - ബ്ലാക്ക് കളറിലുള്ള കേക്കും സെയ്ഫിന്‍റെ പിറന്നാള്‍ ആഘോഷത്തിലുണ്ടായിരുന്നു. 

View post on Instagram

ഗോവയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടയിൽ അച്ഛന്റെ പിറന്നാൾ മിസ് ചെയ്തതുകൊണ്ടാണ് സാറയും ഇബ്രാഹിമും ഈ സ്പെഷ്യല്‍ കേക്ക് അയച്ചത്. സാറയും കരീനയും മറ്റ് നിരവധി താരങ്ങളും സെയ്ഫിന് പിറന്നാളാശംസകൾ നേർന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. 

View post on Instagram
View post on Instagram


ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡി കൂടിയാണ് നടൻ സെയ്ഫ് അലി ഖാൻ - കരീന കപൂര്‍ ദമ്പതികള്‍. അടുത്തിടെ കരീന രണ്ടാമതും ഗര്‍ഭിണിയാണെന്ന വിവരവും ഇരുവരും ചേർന്ന് ആരാധകരോട് പങ്കുവച്ചിരുന്നു. 

View post on Instagram

Also Read: 'തനിക്ക് ക്വാർട്ടർ സെഞ്ച്വറി ആയി'; അമ്മയ്ക്ക് ആശംസയുമായി സാറ അലി ഖാൻ