Food Video : മണ്‍ഗ്ലാസില്‍ തയ്യാറാക്കുന്ന മോമോസ്; ചോദ്യവുമായി സൈബര്‍ ലോകം

Published : Dec 10, 2021, 04:40 PM IST
Food Video : മണ്‍ഗ്ലാസില്‍ തയ്യാറാക്കുന്ന മോമോസ്; ചോദ്യവുമായി സൈബര്‍ ലോകം

Synopsis

കാപ്‌സിക്കം, ചോളം, ഉള്ളി, സോസുകള്‍ എന്നിവ ചേര്‍ത്ത് മസാല തയ്യാറാക്കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് ഈ കൂട്ടിലേയ്ക്ക് മോമോസ് ഇട്ട് നന്നായി ഇളക്കിച്ചേര്‍ത്തശേഷം മണ്‍ഗ്ലാസില്‍ ഇട്ട് അതിനുമുകളില്‍ നന്നായി ചീസ് ചേര്‍ക്കുന്നു. 

വ്യത്യസ്ത രീതിയില്‍ തയ്യാര്‍ ചെയ്‌തെടുക്കുന്ന 'സ്ട്രീറ്റ് ഫുഡു'കളുടെ (street food) ഫാനാണ് പലരും. അത്തരത്തിലുള്ള പരീക്ഷണ ഭക്ഷണങ്ങളുടെ വീഡിയോകള്‍ (videos)  സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകാറുമുണ്ട്. ഇപ്പോഴിതാ വ്യത്യസ്ത രീതിയില്‍ തയ്യാറാക്കുന്ന ഒരു മോമോസിന്‍റെ വീഡിയോ ആണ് ഭക്ഷണപ്രേമികളുടെ ശ്രദ്ധ നേടുന്നത്. 

മണ്‍ഗ്ലാസില്‍ തയ്യാര്‍ ചെയ്‌തെടുക്കുന്ന മോമോസിന്റെ വീഡിയോ ആണിത്. കാപ്‌സിക്കം, ചോളം, ഉള്ളി, സോസുകള്‍ എന്നിവ ചേര്‍ത്ത് മസാല തയ്യാറാക്കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് ഈ കൂട്ടിലേയ്ക്ക് മോമോസ് ഇട്ട് നന്നായി ഇളക്കിച്ചേര്‍ത്തശേഷം മണ്‍ഗ്ലാസില്‍ ഇട്ട് അതിനുമുകളില്‍ നന്നായി ചീസ് ചേര്‍ക്കുന്നു. ശേഷം മണ്‍ഗ്ലാസോടെ മോമോസ് കൂട്ട് ഓവനില്‍ വച്ച് ബേക്ക് ചെയ്ത് എടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

 

'പെയ്ഡിഷി ഫൂഡീ' എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ഇതുവരെ രണ്ട് ലക്ഷത്തിനടുത്ത് ആളുകളാണ് ഈ വീഡിയോ കണ്ടത്. തങ്ങളുടെ പ്രിയ ഭക്ഷണത്തോട് എന്തിന് ഇങ്ങനെ ചെയ്തു എന്നും ചിലര്‍ ചോദിച്ചു. 

Also Read: നഖത്തിൽ ഘടിപ്പിച്ച അരിപ്പയിലൂടെ ചായ അരിക്കുന്ന യുവതി; വീഡിയോ വൈറൽ

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍