ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് വ്യത്യസ്തമായ രീതിയിൽ ചായ അരിക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ്. 

രാവിലെ ഒരു ഗ്ലാസ് ചായ (tea) എന്നത് പലർക്കും ഒരു വികാരമാണ്. പാല്‍ (milk) ചായയോ കട്ടന്‍ ചായയോ (black tea) കോഫി ആയാലും മതി. ചായ കുടിച്ചില്ലെങ്കില്‍ രാവിലെ ഉന്മേഷം ഇല്ലാത്തത് പോലെയാണ് പലര്‍ക്കും. ചായ തന്നെ പല രുചികളിലാണ് നാം തയ്യാറാക്കുന്നത്. ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത് വ്യത്യസ്തമായ രീതിയിൽ ചായ അരിക്കുന്ന ഒരു യുവതിയുടെ വീഡിയോ (video) ആണ്.

നഖത്തിൽ ഘടിപ്പിച്ച അരിപ്പയിലൂടെ ചായ അരിക്കുകയാണ് യുവതി. നെയിൽ ബ്ലോ​ഗറുടെ 'ഐലിസം നെയിൽസ്' എന്ന ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. നെയിൽ ആർട്ടിന്റെ സഹായത്തോടെയാണ് യുവതി ഇങ്ങനെ ചായ അരിക്കുന്നത്.

നീണ്ട നഖത്തിന് നടുഭാ​ഗം മുറിച്ചുനീക്കി അതിൽ മനോഹരമായി നെയില്‍ ആർട്ട് ചെയ്യുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം നഖത്തിനിടയിൽ അരിപ്പ പോലെ ഒരു വസ്തു ഘടിപ്പിക്കുന്നു. തുടര്‍ന്ന് വശങ്ങളെല്ലാം കൃത്യമായി ഒട്ടിച്ച് അതിനു മുകളിൽ പെയിന്‍റ് പൂശി നഖത്തിൽ ഘടിപ്പിച്ച അരിപ്പയിലൂടെ ചായ ഒഴിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

View post on Instagram

Also Read: പച്ചമുളക് കൊണ്ടും 'ഐസ്‌ക്രീം'; വൈറലായി വീഡിയോ...

Watch video : ഭംഗിയുളള നഖങ്ങൾക്ക് സ്റ്റൈലിഷ് നെയിൽ ആർട്ട്