നടുറോഡില്‍ നൃത്തം ചെയ്യുന്ന ഡെലിവറി ബോയ്; ഓര്‍ഡര്‍ താമസിക്കുന്നതിനുള്ള കാരണം കിട്ടിയെന്ന് സോഷ്യല്‍ മീഡിയ

Published : Nov 11, 2022, 08:40 PM IST
നടുറോഡില്‍ നൃത്തം ചെയ്യുന്ന ഡെലിവറി ബോയ്; ഓര്‍ഡര്‍ താമസിക്കുന്നതിനുള്ള കാരണം കിട്ടിയെന്ന് സോഷ്യല്‍ മീഡിയ

Synopsis

നടുറോഡില്‍ നൃത്തം ചെയ്യുന്ന ഡെലിവറി ബോയിയെ ആണ് വീഡിയോയില്‍ കാണുന്നത്. സൊമാറ്റോ ഡെലിവറി ജീവനക്കാരനാണ് നടുറോഡില്‍ കിടിലന്‍ നൃത്തം കാഴ്ചവയ്ക്കുന്നത്. മാസ്ക് എന്ന പേരിലുള്ള ഒരു ട്വിറ്റര്‍ പേജിലൂടെയാണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. 

തിരക്കു പിടിച്ച ഈ ജീവിതത്തിനിടയില്‍ ഇന്ന് പലരും ആശ്രയിക്കുന്നത് ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളെയാണ്. പ്രത്യേകിച്ച് നഗരകേന്ദ്രങ്ങളില്‍ എല്ലാം ഓണ്‍ലൈൻ ഫുഡ് ഡെലിവെറി വളരെ സജീവമാണ്. എന്നാല്‍ ഓണ്‍ലൈൻ ഡെലിവെറിയുമായി ബന്ധപ്പെട്ട പല പരാതികളും, ഡെലിവറി ജീവനക്കാരുമായി ബന്ധപ്പെട്ട നിരവധി രസകരമായ സംഭവങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. അത്തരമൊരു രസകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. 

നടുറോഡില്‍ നൃത്തം ചെയ്യുന്ന ഡെലിവറി ബോയിയെ ആണ് വീഡിയോയില്‍ കാണുന്നത്. സൊമാറ്റോ ഡെലിവറി ജീവനക്കാരനാണ് നടുറോഡില്‍ കിടിലന്‍ നൃത്തം കാഴ്ചവയ്ക്കുന്നത്. മാസ്ക് എന്ന പേരിലുള്ള ഒരു ട്വിറ്റര്‍ പേജിലൂടെയാണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. ഡെലിവറി ബോക്സ് ഘടിപ്പിച്ച സ്കൂട്ടര്‍ പാര്‍ക്ക് ചെയ്തതിന് ശേഷം ആശാന്‍ നേരെ റോഡിലേക്കിറങ്ങി ഡാന്‍സ് ചെയ്യുകയായിരുന്നു. സൊമാറ്റോയുടെ ടീഷര്‍ട്ടാണ് യുവാവ് ധരിച്ചിരിക്കുന്നത്. 

'ഓര്‍ഡര്‍ എത്താന്‍ വൈകുമ്പോള്‍ ട്രാഫിക് ബ്ലോക്കില്‍ പെട്ടുപോയതായിരിക്കും എന്നാണ് വിചാരിച്ചത്...പക്ഷേ...' - എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ ട്വിറ്ററിലൂടെ പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. യുവാവിന്‍റെ നൃത്തത്തെ പ്രശംസിച്ചാണ് കമന്‍റുകള്‍ ഏറെയും. നല്ല കഴിവുള്ള യുവാവ് ആണെന്നും നൃത്ത റിയാലിറ്റി ഷോയില്‍ പങ്കെടുക്കണമെന്നുമൊക്കെ ആണ് പലരും കമന്‍റ് ചെയ്യുന്നത്. എന്നാല്‍ മറ്റുചിലര്‍ ചില ആശങ്കകളും പങ്കുവച്ചു. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം തണുത്തു പോകില്ലേ എന്നാണ് ഇക്കൂട്ടര്‍ ചോദിക്കുന്നത്. 

 

 

നൃത്തം ചെയ്യുന്ന മറ്റൊരു സൊമാറ്റോ ഡെലിവറി ജീവനക്കാരന്‍റെ വീഡിയോയും മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഗർബ ഗാനത്തിനാണ് അന്ന് ആ ഡെലിവറി ജീവനക്കാരന്‍ നൃത്തം ചെയ്തത്. 

Also Read: 'മോഡലാവാന്‍ ഈ ജോലി ഉപേക്ഷിക്കില്ല'; ലോകത്തിലെ 'ഏറ്റവും സുന്ദരിയായ' പൊലീസുകാരി പറയുന്നു...

PREV
Read more Articles on
click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിറ്റാമിൻ സിയുടെ അളവ് കൂടുതലുള്ള പഴങ്ങൾ