പൊലീസ് ജോലിയാണ് തനിക്ക് ഏറെ പ്രിയപ്പെട്ടതെന്നും അതിനാണ് താന്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്നും ഡയാന പറയുന്നു. മോഡലാകാനും ഓണ്‍ലൈന്‍ ഇന്‍ഫ്‌ളുവന്‍സറാകാനും ഡയാനയ്ക്ക് അവസരമൊരുങ്ങിയിരുന്നു. 

കൊളംബിയയിലെ മെഡലിനില്‍ നിന്നുള്ള ഒരു വനിതാ പൊലീസ് ഓഫീസറുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്. ലോകത്തിലെ ഏറ്റവും സുന്ദരിയായ പൊലീസുകാരി എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇവര്‍ അറിയപ്പെടുന്നത്. ഡയാന റാമിറസ് ആണ് ഈ സുന്ദരി താരം. ഇന്‍സ്റ്റഗ്രാമില്‍ നാല് ലക്ഷത്തോളം ആളുകളാണ് ഇവരെ ഫോളോ ചെയ്യുന്നത്.

അതേസമയം, പൊലീസ് ജോലിയാണ് തനിക്ക് ഏറെ പ്രിയപ്പെട്ടതെന്നും അതിനാണ് താന്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്നും ഡയാന പറയുന്നു. മോഡലാകാനും ഓണ്‍ലൈന്‍ ഇന്‍ഫ്‌ളുവന്‍സറാകാനും ഡയാനയ്ക്ക് അവസരമൊരുങ്ങിയിരുന്നു. എന്നാല്‍ പൊലീസ് ജോലിയില്‍ വിട്ടുവീഴ്ച്ച വേണ്ടിവരുമെന്നതിനാല്‍ അതെല്ലാം ഒഴിവാക്കുകയായിരുന്നെന്നും ഇവര്‍ പറയുന്നു. ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഡയാന ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

View post on Instagram

മറ്റൊരു കരിയര്‍ തെരഞ്ഞെടുക്കാനുള്ള അവസരം ലഭിച്ചാലും പൊലീസ് ജോലി തന്നെ വീണ്ടും തെരഞ്ഞെടുക്കുമെന്നും ഇവര്‍ പറയുന്നു. ഡിജിറ്റല്‍ കണ്ടന്റ് നിര്‍മിക്കുന്ന, ധാരാളം ഫോളോവേഴ്‌സുള്ള പ്രൊഫഷണലുകള്‍ക്ക് നല്‍കുന്ന ഇന്‍സ്റ്റാഫെസ്റ്റ് അവാര്‍ഡില്‍ 'ബെസ്റ്റ് പൊലീസ് ഓര്‍ മിലിറ്ററി മിലിറ്ററി ഇന്‍ഫുളവന്‍സര്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരത്തിന് ഡയാനയ്ക്കു നോമിനേഷന്‍ ലഭിച്ചിരുന്നു. ഇത്തരമൊരു പുരസ്കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഡയാന പ്രതികരിച്ചു. ഡയാന ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലാകാറുണ്ട്. നിരവധി പേരാണ് അവര്‍ക്ക് കമന്‍റ് ചെയ്തുകൊണ്ട് രംഗത്തെത്തുന്നത്. 

View post on Instagram
View post on Instagram

Also Read: റെഡ് പാന്‍റ്സ്യൂട്ടില്‍ സ്റ്റൈലിഷായി ദീപിക, ഒപ്പം കൂളായി രണ്‍വീര്‍; ചിത്രങ്ങള്‍ വൈറല്‍