കിറ്റ് കാറ്റ് കൊണ്ട് ദോശയോ? പ്രതികരിച്ച് സോഷ്യല്‍ മീഡിയ

Published : Apr 29, 2023, 09:50 AM IST
കിറ്റ് കാറ്റ് കൊണ്ട് ദോശയോ? പ്രതികരിച്ച് സോഷ്യല്‍ മീഡിയ

Synopsis

പലരുടെയും പ്രഭാത്ത ഭക്ഷണത്തില്‍ ഉള്‍പ്പെടുന്ന ഒന്നാണ് ദോശ. ഉഴുന്നു കൊണ്ട് തയ്യാറാക്കുന്ന ഈ ദോശ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ദോശയും ചമമ്തിയും സാമ്പാറുമൊക്കെ പലര്‍ക്കുമൊരു വികാരമാണ്. അത്തരത്തില്‍  പലരുടെയും പ്രിയപ്പെട്ട ഭക്ഷണമായ ദോശയിലാണ് ഇവിടെയൊരു മാരക പരീക്ഷണം നടക്കുന്നത്. 

നിത്യവും വ്യത്യസ്തങ്ങളായ നിരവധി വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ തന്നെ, ഭക്ഷണത്തില്‍ നടത്തുന്ന  പല വിചിത്രമായ പരീക്ഷണങ്ങളുടെ വീഡിയോകളും നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. ഒട്ടും ചേര്‍ച്ചയില്ലാത്ത രുചികള്‍ ഒന്നിച്ച് കഴിക്കുന്ന അത്തരം വീഡിയോകള്‍ക്ക് നല്ല വിമര്‍ശനങ്ങളും ലഭിക്കാറുണ്ട്. അത്തരമൊരു വിചിത്രമായ പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദോശയിലാണ് ഇത്തവണത്തെ പരീക്ഷണം. 

പലരുടെയും പ്രഭാത്ത ഭക്ഷണത്തില്‍ ഉള്‍പ്പെടുന്ന ഒന്നാണ് ദോശ. ഉഴുന്നു കൊണ്ട് തയ്യാറാക്കുന്ന ഈ ദോശ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ദോശയും ചമമ്തിയും സാമ്പാറുമൊക്കെ പലര്‍ക്കുമൊരു വികാരമാണ്. അത്തരത്തില്‍  പലരുടെയും പ്രിയപ്പെട്ട ഭക്ഷണമായ ദോശയിലാണ് ഇവിടെയൊരു മാരക പരീക്ഷണം നടക്കുന്നത്. കിറ്റ് കാറ്റ് കൊണ്ടാണ് ഇവിടെ ദോശ തയ്യാറാക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഈ കിറ്റ് കാറ്റ് ദോശയുടെ വീഡിയോ പ്രചരിക്കുന്നത്. 

ദോശക്കല്ലിലേയ്ക്ക് ആദ്യം ദോശമാവൊഴിക്കുന്നു. അതിലേയ്ക്ക് പിന്നീട് ചോക്ലേറ്റ് സോസും ചീസുമൊക്കെ ചേര്‍ക്കുന്നത് കാണാം. ഇതിന് മുകളിലേയ്ക്കാണ് കിറ്റ് കാറ്റ് പീസുകള്‍ നിരത്തുന്നത്. ശേഷം ദോശയെ റോളാക്കി മുറിക്കുകയും അതിന്‍റെ മുകളിലേയ്ക്ക് വീണ്ടും ചോക്ലേറ്റ് സോസും കിറ്റ് കാറ്റും ചീസുമൊക്കെ ചേര്‍ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

വീഡിയോ വൈറലായതോടെ ഇതിന്‍റെ താഴെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തുന്നത്. ദോശ പ്രേമികള്‍ വലിയ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. വെറുപ്പിച്ചു എന്നും നശിപ്പിച്ചു എന്നുമൊക്കെ ആണ് പലരുടെയും അഭിപ്രായം. ഇത് വേണ്ടായിരുന്നു എന്നും ഈ ക്രൂരത ദോശയോട് എന്തിന് ചെയ്തു എന്നും ദോശ പ്രേമികള്‍ ചോദിക്കുന്നു. 

 

Also Read: മഞ്ഞ് കൊണ്ടുണ്ടാക്കിയ ഐസ്ക്രീം; മണ്ടത്തരമെന്ന് കമന്‍റ്; വീഡിയോ വൈറല്‍

PREV
Read more Articles on
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ