പ്രമേഹ രോഗികള്‍ക്ക് മാമ്പഴം കഴിക്കാമോ?

Published : Apr 08, 2023, 05:53 PM IST
പ്രമേഹ രോഗികള്‍ക്ക് മാമ്പഴം കഴിക്കാമോ?

Synopsis

ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. പല ഭക്ഷണവും പ്രമേഹ രോഗികള്‍ക്ക് കഴിക്കാമോ എന്ന സംശയം എപ്പോഴും ഉയരാറുണ്ട്. 

ഒരു ജീവിതശൈഷി രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം. കൃത്യമായി ചികിത്സിച്ച്, രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചാല്‍ ഒരു പരിധിവരെ പ്രമേഹം മൂലം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെ നിയന്ത്രിക്കാനാവും.

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പ്രധാനമാണ്. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. പല ഭക്ഷണവും പ്രമേഹ രോഗികള്‍ക്ക് കഴിക്കാമോ എന്ന സംശയം എപ്പോഴും ഉയരാറുണ്ട്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് സംശയം ഉള്ളതാണ് മാമ്പഴം കഴിക്കാമോ എന്നത്. 

ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഒരു പഴമാണ് മാമ്പഴം. വിറ്റാമിനുകളുടെയും ധാതുക്കളും അടങ്ങിയിരിക്കുന്ന മാമ്പഴത്തില്‍ അയേണും പൊട്ടാസ്യവുമൊക്കെ ഉണ്ട്. കൂടാതെ വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക അടങ്ങിയ പഴങ്ങളിലൊന്നാണ് മാമ്പഴം. മാമ്പഴത്തിലെ നാരുകൾ മൊത്തത്തിലുള്ള രക്തത്തിലെ പഞ്ചസാരയുടെ ആഘാതം കുറയ്ക്കാം എന്നും ന്യൂട്രീഷ്യന്മാര്‍ പറയുന്നു. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് മാമ്പഴം കഴിക്കാം. 

എന്നാല്‍ കാർബോഹൈഡ്രേറ്റും കലോറിയും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ  മാമ്പഴം വലിയ അളവിൽ കഴിക്കുമ്പോൾ നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെയത് സാരമായി ബാധിക്കാം. എന്നാല്‍ പ്രമേഹ രോഗികള്‍ ചെറിയ അളവില്‍ മാമ്പഴം കഴിക്കുന്നതില്‍ തെറ്റില്ല എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ഇതിനായി മാമ്പഴം സ്മൂത്തിയും മറ്റും തയ്യാറാക്കി കഴിക്കാം. മാമ്പഴം ജ്യൂസായി കുടിക്കുന്നെങ്കില്‍, അതില്‍ പഞ്ചസാര ഇടുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. 

Also Read: 'ഇത് 10 ദിവസം വെള്ളമൊഴിച്ച് വളർത്തിയ പുല്ല്'; ഫാഷന്‍ പരീക്ഷണവുമായി ഉർഫി

PREV
click me!

Recommended Stories

ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്
വിറ്റാമിൻ സി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ