ചിയ വിത്തുകള്‍ സ്യൂട്ടില്‍ പാകി 10 ദിവസം വെള്ളമൊഴിച്ച് വളർത്തിയാണ് ഇതു ചെയ്തതെന്നാണ് ഉർഫി പറയുന്നത്. ഇങ്ങനെയൊരു ഫലം ലഭിക്കുമെന്ന് താൻ കരുതിയിരുന്നില്ലെന്നും ഇതു കണ്ട് അദ്ഭുതപ്പെട്ടു പോയെന്നും താരം പറയുന്നു.  

വസ്ത്രത്തിന്‍റെ പേരില്‍ പലപ്പോഴും ട്രോളുകള്‍ നേരിടുന്ന ഹിന്ദി ടെലിവിഷൻ താരം ആണ് ഉർഫി ജാവേദ്. ബി​ഗ്ബോസ് ഹിന്ദി പതിപ്പിലൂടെ പ്രശസ്തയായ ഉർഫിയുടെ വസ്ത്രങ്ങൾ 'ഓവര്‍ ഗ്ലാമറസ്' ആകുന്നുണ്ടെന്നും 'കോപ്പിയടി' ആണെന്നുമൊക്കെയാണ് ആക്ഷേപം. എന്നിരുന്നാലും ഉര്‍ഫിയുടെ ഫാഷന്‍ പരീക്ഷണങ്ങള്‍ക്ക് യാതൊരു അതിരുമില്ല. ഏറ്റവും ഒടുവില്‍ പുല്ല് പിടിച്ച വസ്ത്രവുമായാണ് ഉർഫി രംഗത്തെത്തിയത്. 

ഇതും വലിയ രീതിയില്‍ ട്രോളുകള്‍ നേടി കൊടുത്തു. നീല സ്യൂട്ടില്‍ പുല്ല് പിടിപ്പിച്ചാണ് താരത്തിന്‍റെ പുതിയ പരീക്ഷണം. ചിയ വിത്തുകള്‍ സ്യൂട്ടില്‍ പാകി 10 ദിവസം വെള്ളമൊഴിച്ച് വളർത്തിയാണ് ഇതു ചെയ്തതെന്നാണ് ഉർഫി പറയുന്നത്. ഇങ്ങനെയൊരു ഫലം ലഭിക്കുമെന്ന് താൻ കരുതിയിരുന്നില്ലെന്നും ഇതു കണ്ട് അദ്ഭുതപ്പെട്ടു പോയെന്നും താരം പറയുന്നു. 

View post on Instagram

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഉര്‍ഫി ഈ ഔട്ട്ഫിറ്റില്‍ തിളങ്ങിയതിന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിരവധി പേര്‍ താരത്തെ ട്രോളിയപ്പോള്‍, ഈ വസ്ത്രം ഇഷ്ടപ്പെട്ടവരുമുണ്ട്. എങ്ങനെയാണ് ഇത് ഒരുക്കിയതെന്ന് ഊഹിക്കാൻ ആരോധകരോട് ഉര്‍ഫി ആവശ്യപ്പെടുകയും ചെയ്തു. ഒടുവിൽ അതിന് ഉത്തരമായി ഉർഫി തന്നെ രംഗത്തെത്തുകയും ചെയ്തു. 

അതേസമയം, വസ്ത്രം കൊണ്ട് ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നതായി ഉര്‍ഫി അടുത്തിടെ തന്‍റെ ട്വിറ്ററിലൂടെ കുറിച്ചിരുന്നു."ഞാൻ ധരിക്കുന്ന വസ്ത്രം എല്ലാവരുടെയും വികാരം വ്രണപ്പെടുത്തിയതിന് ഞാൻ ക്ഷമ ചോദിക്കുന്നു. ഇനി മുതൽ നിങ്ങൾ ഒരു മാറിയ ഉർഫിയെ കാണും. പുതിയ വസ്ത്രത്തില്‍, മാപ്പ്"- തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഉര്‍ഫി ഇങ്ങനെ കുറിച്ചു. അടുത്തിടെ ഉര്‍ഫിക്കെതിരെ വലിയ വെളിപ്പെടുത്തലുമായി മറ്റൊരു താരം രംഗത്ത് എത്തിയിരുന്നു. വളരെ ​ഗുരുതരമായ ആരോപണവുമായി ഉർഫിക്കെതിരെ നടൻ ഫൈസാന്‍ അന്‍സാരി രംഗത്ത് വന്നിരിക്കുന്നത്. ഉര്‍ഫി ജാവേദ് ഒരു ട്രാന്‍സ്‌ജെന്‍ഡറാണ് എന്നാണ് ഫൈസാന്‍റെ വെളിപ്പെടുത്തല്‍. ഉര്‍ഫി ട്രാന്‍സ് ആണെന്ന് തെളിയിക്കാനുള്ള രേഖകള്‍ തന്റെ പക്കലുണ്ടെന്നും അത് കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണ് എന്നുമാണ് ഫൈസാന്‍ മുംബൈയില്‍ പറഞ്ഞത്. ഉര്‍ഫി സംസാരിക്കുന്നതും ധരിക്കുന്നതും പെരുമാറുന്നതും അവളുടെ സ്വഭാവത്തിലെ പ്രശ്നങ്ങള്‍ സൂചിപ്പിക്കുന്നുവെന്നും നടന്‍ ആരോപിക്കുന്നു.

Also Read: വയലറ്റ് സാരിയില്‍ സുന്ദരി, വളകാപ്പ് ആഘോഷമാക്കി സ്‌നേഹ; ചിത്രങ്ങള്‍ വൈറല്‍