കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. ഫാറ്റി ലിവര്‍ കൂടുതലായി മദ്യപിക്കുന്നവരിലാണ് കണ്ട് വരുന്നത്. വ്യായാമമില്ലായ്മ, കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുക എന്നിവയാണ് ഫാറ്റി ലിവര്‍ ഉണ്ടാകുന്നതിന് പിന്നിലെ പ്രധാനകാരണങ്ങള്‍. ഫാറ്റി ലിവർ തടയാൻ കഴിക്കേണ്ട നാല് ഭക്ഷണങ്ങൾ...

‘ഇലക്കറികൾ’...

ഫാറ്റി ലിവർ തടയാൻ ഏറ്റവും നല്ലതാണ് ‘ഇലക്കറികൾ’. പച്ചനിറത്തിലുള്ള ഇലക്കറികൾ കഴിക്കുന്നത് ഫാറ്റി ലിവർ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത് .പച്ചനിറത്തിലുള്ള ഇലക്കറികളിൽ ഇനോർഗാനിക് നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയുന്നു.

 

 

വാൾനട്ട്...

കരളിലെ കൊഴുപ്പ് ഇല്ലാതാക്കാൻ ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ശീലമാക്കണമെന്ന് വിദ​ഗ്ധർ പറയുന്നു. ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യും.

ഗ്രീന്‍ ടീ...

ഗ്രീന്‍ ടീയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. കരളിലെ കൊഴുപ്പ് അടിയുന്നത് തടയാൻ ഗ്രീന്‍ ടീ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

 

 

കാരറ്റ്...

കരളിന്റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ചതാണ് ‘കാരറ്റ്’. കരളിന് മാത്രമല്ല, ​ഹൃദയ സംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാനും കാരറ്റിന് കഴിയുമെന്ന് വിദ​ഗ്ധർ പറയുന്നു.