പെസഹാ അപ്പവും പാലും ഇങ്ങനെ തയ്യാറാക്കാം

By Web TeamFirst Published Mar 27, 2024, 4:19 PM IST
Highlights

വടക്കൻ കേരളത്തിൽ പതിവായി കാണാറുള്ള പെസഹ വിഭവമാണ് അപ്പവും പാലും. സൂരജ് തയ്യാറാക്കിയ പാചകക്കുറിപ്പ്...
 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം webteam@asianetnews.in എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

പെസഹാ വ്യാഴത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വിഭവമാണ് അപ്പവും പാലും. പെസഹാവ്യാഴാഴ്ച്ച വൈകുന്നേരം ക്രൈസ്തവ ഭവനങ്ങളില്‍ ഇവ ഉണ്ടാക്കും. പുളിപ്പില്ലാത്ത അപ്പം അഥവാ ഇണ്ട്രി അപ്പം എന്നാണ് പേര്. കുടിക്കുവാനുള്ള പാനീയത്തെ പെസഹാ പാല്‍ എന്നാണ്‌ വിളിക്കുന്നത്. സാധാരണ ആയി ഭവനത്തിലെ എല്ലാ അംഗങ്ങളും ഈ അപ്പം മുറിക്കല്‍ ശുശ്രൂഷയില്‍ പങ്കെടുക്കാറുണ്ട്. കുടുംബ നാഥനാണ്‌ പ്രാര്‍ത്ഥനക്കു നേതൃത്വം കൊടുക്കുന്നതും അപ്പം മുറിച്ച് എല്ലാവര്‍ക്കും പങ്കു വക്കുന്നതും. ഇവ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

പച്ചരിപൊടി                          1 കിലോ
ഉഴുന്ന്                                   കാല്‍ കിലോ
തേങ്ങ                                     ഒന്നര മുറി
ജീരകം                                 പാകത്തിന്
ഉള്ളി                                    ആവശ്യത്തിന്
ഉപ്പ്                                          പാകത്തിന്
വെളുത്തുള്ളി                     പാകത്തിന്

തയ്യാറാക്കുന്ന വിധം...

തേങ്ങ, ഉള്ളി, ജീരകം എന്നിവ ഒന്നിച്ച് നന്നായി അരയ്ക്കുക, ഉഴുന്ന് വേറേ അരയ്ക്കുക. അരിപൊടിയില്‍ അരച്ച ഉഴുന്നും, തേങ്ങയും, പാകത്തിന് ഉപ്പും ചേര്‍ത്ത് കൊഴയ്ക്കുക. പാത്രത്തില്‍ നിന്ന് അപ്പം വിട്ടുപോരാനായി ഇല, അതുപോലുള്ളവ അടിയില്‍ വച്ച് കൊഴച്ചുവച്ചിരിക്കുന്ന മിശ്രിതം പാത്രത്തില്‍ ഒഴിക്കുക. അതിനുമുകളില്‍ കുരിശാകൃതിയില്‍ ഓല വയ്ക്കുക. അപ്പച്ചെമ്പില്‍ പാകത്തിന് വെള്ളം ഒഴിച്ച് തട്ടിനുമുകളില്‍ പാത്രം വെച്ച് 20 minute വേവിച്ചെടുക്കാം. 

പെസഹ പാല്‍...

അരിപൊടി                    100 ​ഗ്രാം
ശര്‍ക്കര                         അരകിലോ
തേങ്ങ                               2 എണ്ണം
ജീരകം                         ആവശ്യത്തിന് 
ഏലക്ക                         ആവശ്യത്തിന്
കശുവണ്ടി                    10 എണ്ണം 

പാകം ചെയ്യുന്ന വിധം...

ആദ്യം ശർക്കര ഉരുകി അരിച്ചു വയ്ക്കുക. തേങ്ങാപാൽ (രണ്ടാംപാൽ ) ശർക്കയും കൂടി ഗ്യാസിൽ വെച്ച് 10 മിനിറ്റ് ഇളക്കുക. 
അരിപൊടി വെള്ളത്തിൽ കലക്കി ഇതിലേക്കു ഒഴിക്കുക. 10 മിനിറ്റ് ഇളക്കുക. ഒന്നാം പാലും ഇതിലേക്കു പതുക്കെ ഒഴിക്കുക. 3 മിനിറ്റ് നന്നായി ഇളക്കുക.  ജീരകം, cashew(നെയ്യിൽ വർത്തത് ) ,ഏലക്ക പൊടിച്ചത് എന്നിവയും ചേര്‍ത്ത് ഗ്യാസിൽ വച്ച് തവി കൊണ്ട് ഇളക്കിക്കൊണ്ടിരിക്കുക. പാല്‍ തിളപ്പിച്ച് വാങ്ങിവയ്ക്കാം...

 

click me!