Latest Videos

പാല്‍ ആരോഗ്യത്തിന് തിരിച്ചടിയോ? എന്താണ് വിദഗ്ധര്‍ പറയുന്നത്...

By Web TeamFirst Published Apr 1, 2019, 8:21 PM IST
Highlights

പാല്‍ കഴിക്കുന്നത് ആരോഗ്യത്തിന് തിരിച്ചടിയാണെന്ന തരത്തില്‍ ധാരാളം പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇതിലെന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ? എന്താണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്?

മഹാഭൂരിഭാഗം പേരും ദിവസത്തിലൊരു തവണയെങ്കിലും കഴിക്കുന്ന ഒന്നാണ് പാല്‍. ശരീരത്തിനാവശ്യമായ വിറ്റാമിനുകള്‍, കാത്സ്യം, മറ്റ് പോഷകങ്ങളെല്ലാം സുലഭമായി ലഭിക്കുന്ന ഒരു സ്രോതസ് കൂടിയാണ് പാല്‍. 

എന്നാല്‍ പാല്‍ കഴിക്കുന്നത് ആരോഗ്യത്തിന് തിരിച്ചടിയാണെന്ന തരത്തില്‍ ധാരാളം പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇതിലെന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ? എന്താണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്?

പാല്‍ ആരോഗ്യത്തിന് തിരിച്ചടിയോ?

ശരീരത്തിന് ഏറ്റവും അടിസ്ഥാനമായി ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാന്‍ പാല്‍ കഴിക്കുക തന്നെ വേണമെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. 

'പാല്‍ ആരോഗ്യകരമല്ലെങ്കില്‍ നമ്മളെന്തിനാണ് കുഞ്ഞുങ്ങള്‍ക്ക് അത് നല്‍കുന്നത്? നമുക്ക് അത്യാവശ്യം വേണ്ട പോഷകങ്ങള്‍ ലഭിക്കാന്‍ പാലിനെ ആശ്രയിച്ചേ തീരൂ, ഒരു ഗ്ലാസ് പാലില്‍ ഏതാണ്ട് 8 ഗ്രാമോളം പ്രോട്ടീനുണ്ട്. അതുപോലെ 300 മില്ലിഗ്രാമോളം കാത്സ്യവും. ഇത് കൂടാതെ പൊട്ടാസ്യം, വിറ്റാമിന്‍ ഡി തുടങ്ങിയ പോഷകങ്ങള്‍ വേറെയും..'- ദില്ലിയില്‍ ന്യൂട്രീഷ്യനിസ്റ്റായ പൂജ മല്‍ഹോത്ര പറയുന്നു. 

ചില അസുഖങ്ങള്‍ക്ക് പാല്‍ പ്രശ്‌നമായി വന്നേക്കാം. അത്തരം സാഹചര്യങ്ങളില്‍ അത് ഡോക്ടര്‍മാര്‍ പ്രത്യേകം നിര്‍ദേശിക്കുമെന്നും അപ്പോള്‍ മാത്രം പാല്‍ ഒഴിവാക്കിയാല്‍ മതിയെന്നും ന്യൂട്രീഷ്യനിസ്റ്റുകള്‍ ഓര്‍മ്മിപ്പിക്കുന്നു. ഇനി അമിതവണ്ണം ഉള്ളവരാണെങ്കില്‍, കൊഴുപ്പ് കുറഞ്ഞ തരത്തിലുള്ള പാല്‍ കഴിക്കുന്നതായിരിക്കും ഉത്തമമെന്നും ഇവര്‍ പറയുന്നു.

click me!