മധുരം നിറഞ്ഞ മിൽക്ക് മെയ്ഡ് കോക്കനട്ട് ലഡു ; ഈസി റെസിപ്പി

Published : Jul 16, 2026, 12:33 PM IST
coconut laddu

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ രുചിക്കാലത്തിൽ ഇന്ന് ഷിബി സാറ സക്കറിയ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

തേങ്ങ                                          3  കപ്പ്

മിൽക്ക് മെയ്ഡ്                         അരക്കപ്പ്

നെയ്യ്                                            4  സ്പൂൺ

ഉണക്കമുന്തിരി                      2  സ്പൂൺ

തയ്യാറാക്കുന്ന വിധം

മൂന്ന് കപ്പ് തേങ്ങ ഒരു പാനിൽ ഇട്ടതിന് ശേഷം കുറച്ചു നെയ്യ് ഒഴിച്ച് നല്ലപോലെ ഇതിനെ ഒന്ന് വറുത്തെടുക്കുക. ഒട്ടും കരിഞ്ഞു പോകരുത്. കരിയാതെ നല്ല വെള്ള നിറത്തിൽ തന്നെ ഇരിക്കുമ്പോൾ ഇതിന് കുറച്ചതിനുശേഷം ഇതിലേക്ക് മിൽക്ക് മെയ്ഡ് ചേർത്ത് കൊടുക്കാം. അതിന്റെ ഒപ്പം തന്നെ ഇതിലേക്ക് ആവശ്യത്തിന് നെയ്യ് കൂടെ ചേർത്ത് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് കൊടുക്കുക. കുഴഞ്ഞ് വരുന്ന സമയത്ത് ചെറിയ ഉരുളകളാക്കി എടുക്കാവുന്നതാണ്. മുകളിലോട്ട് കുറച്ച് തേങ്ങ ഒന്ന് വിതറി കൊടുത്താൽ മാത്രം മതി.

PREV
Read more Articles on
click me!

Recommended Stories

ദിവസവും ജാതിക്ക കഴിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ
ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്ന 7 ഭക്ഷണങ്ങൾ; ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ