കൊറോണക്കാലം തിരക്കുകളില്‍ നിന്നെല്ലാം വിട്ട് വീട്ടുകാര്‍ക്കൊപ്പം പരമാവധി ചെലവഴിക്കുകയാണ് സെലിബ്രിറ്റികളിലേറെയും. പാചകപരീക്ഷണങ്ങളുടെ വീഡിയോകളുമായി നിരവധി താരങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. അക്കൂട്ടത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരമായ ചിരഞ്ജീവിയും ഉണ്ട്. 

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് താരം വ്യത്യസ്തമായൊരു മസാലദോശയുമായി എത്തിയത്. നിരവധി പേരാണ് രസകരമായ വീഡിയോയ്ക്ക് പ്രതികരണം അറിയിച്ച് അന്ന് എത്തിയത്. ഇപ്പോഴിതാ വീണ്ടും ചിരഞ്ജീവി അടുക്കളയില്‍ കയറിയിരിക്കുകയാണ്. ഇത്തവണ കുറച്ചധികം സ്പെഷ്യലായ പാചകമാണ് താരം ചെയ്തത്. 

തന്‍റെ അമ്മയുടെ സ്പെഷ്യല്‍ മീന്‍ കറിയാണ് ചിരഞ്ജീവി ഇത്തവണ തയ്യാറാക്കിയത്. അമ്മ തയ്യാറാക്കുന്ന അതേ വിധത്തിലാണ് ഇവ തയ്യാറാക്കിയതെന്നും അമ്മയില്‍ നിന്നും പഠിച്ചെടുത്തതാണെന്നും താരം പറയുന്നു. വീഡിയോ ചിരഞ്ജീവി തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

#SundaySavors

A post shared by Chiranjeevi Konidela (@chiranjeevikonidela) on Aug 9, 2020 at 9:36pm PDT

 

എങ്ങനെയാണ് ഈ മീന്‍ കറി ഉണ്ടാക്കുന്നത് എന്നും താരം വീഡിയോയില്‍ കാണിക്കുന്നുണ്ട്. നന്നായിട്ടുണ്ട് എന്ന അമ്മ പറയുന്നതും ആസ്വദിച്ച് അമ്മ ഇത് കഴിക്കുന്നതും വീഡിയോയില്‍ കാണാം. ഒപ്പം ചിരഞ്ജീവിക്ക് അമ്മ ഭക്ഷണം വായില്‍ വച്ച് കൊടുക്കുന്നതില്‍ നിന്നാണ് വീഡിയോ അവസാനിക്കുന്നത്. 

Also Read: 'ആക്ഷന്‍...കട്ട്'; അഭിനയം മാത്രമല്ല പാചകവും വഴങ്ങുമെന്ന് സൂപ്പര്‍താരം...

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Chiranjeevi Konidela (@chiranjeevikonidela) on Apr 22, 2020 at 11:09pm PDT