സമൂസയില്‍ എഴുതിയിരിക്കുന്നത് എന്ത്? വൈറലായി ഫോട്ടോ...

Published : Oct 11, 2022, 11:09 PM IST
സമൂസയില്‍ എഴുതിയിരിക്കുന്നത് എന്ത്? വൈറലായി ഫോട്ടോ...

Synopsis

ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്ന സ്നാക്സാണെങ്കിലും തുറന്നുനോക്കാതെ വെജ് ആണോ നോണ്‍ വെജ് ആണോ എന്നറിയാൻ പലപ്പോഴും സാധിക്കറില്ല. എന്നാലീ പ്രശ്നത്തിന് പരിഹാരമായി സമൂസയില്‍ തന്നെ അതിന്‍റെ ഫില്ലിംഗ് ഏതാണെന്ന് രേഖപ്പെടുത്തിയിരിക്കുകയാണ് ബംഗലൂരുവിലുള്ള ഒരു റെസ്റ്റോറന്‍റ്. 

എല്ലാ മേഖലകളിലും വിപ്ലവകരമായ മാറ്റങ്ങളാണ് ടെക്നോളജിയും ഡിജിറ്റല്‍ മുന്നേറ്റവും കൊണ്ടുവന്നിട്ടുള്ളത്. ഭക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മേഖലകളിലും സ്ഥിതി വ്യത്യസ്തമല്ല. മുൻകാലങ്ങളില്‍ മനുഷ്യര്‍ അവരുടെ അധ്വാനം കൊണ്ട് മാത്രം ചെയ്തിരുന്ന ജോലികള്‍ പിന്നീട് മെഷീനുകളുടെ സഹായത്തോടെ ചെയ്യാവുന്ന സാഹചര്യമായി.

പലഹാരങ്ങളോ മറ്റ് ഭക്ഷണസാധനങ്ങളോ എല്ലാം വ്യാവസായികാടിസ്ഥാനത്തില്‍ ഇത്തരത്തില്‍ എളുപ്പത്തില്‍ ഉത്പാദിപ്പിക്കാനും വിപണനം ചെയ്യാനുമെല്ലാം തുടങ്ങി. ഇത് കച്ചവടമേഖലയെ അതിവേഗം വളര്‍ത്തുന്നതിനും ആകെ സാമ്പത്തികാവസ്ഥ മാറുന്നതിനുമെല്ലാം സഹായകമായിട്ടുണ്ട്.

ഭക്ഷണസാധനങ്ങള്‍ ഉത്പാദിപ്പിക്കുന്നതിന് ടെക്നോളജിയുടെ സഹായമെത്തിയതോടെ ഇതുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങള്‍ എളുപ്പത്തിലായി. ഇതിനോട് ചേര്‍ത്തുവായിക്കാവുന്നൊരു സംഗതിയാണിനി പങ്കുവയ്ക്കുന്നത്. നമ്മള്‍ ഹോട്ടലുകളിലോ ബേക്കറികളിലോ പോയാല്‍, അവിടെയുള്ള സ്നാക്സുകളില്‍ പച്ചക്കറിയേത്- നോണ്‍ വെജിറ്റേറിയൻ ഏത് എന്നെല്ലാം സംശയം വരാം.

അതുപോലെ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്ന സ്നാക്സാണെങ്കിലും തുറന്നുനോക്കാതെ വെജ് ആണോ നോണ്‍ വെജ് ആണോ എന്നറിയാൻ പലപ്പോഴും സാധിക്കറില്ല. എന്നാലീ പ്രശ്നത്തിന് പരിഹാരമായി സമൂസയില്‍ തന്നെ അതിന്‍റെ ഫില്ലിംഗ് ഏതാണെന്ന് രേഖപ്പെടുത്തിയിരിക്കുകയാണ് ബംഗലൂരുവിലുള്ള ഒരു റെസ്റ്റോറന്‍റ്. 

ശോഭിത് ബക്ലിവാള്‍ എന്നയാളാണ് ഇതിന്‍റെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. നല്ലൊരു കണ്ടെത്തലാണിതെന്ന അടിക്കുറിപ്പുമായാണ് ശോഭിത് ചിത്രം പങ്കുവച്ചത്. തുടര്‍ന്ന് നിരവധി പേരാണ് ഈ ആശയത്തെ അനുകൂലിച്ച് അഭിപ്രായം പങ്കിട്ടിരിക്കുന്നത്. ബംഗലൂരുവിലെ റെസ്റ്റോറന്‍റ് ചിത്രം പങ്കുവച്ചതിന് ശോഭിതിന് പ്രത്യേക നന്ദിയും അറിയിച്ചിട്ടുണ്ട്.

ഉരുളക്കിഴങ്ങ് ഫില്ലിംഗ് ആണെങ്കില്‍ ആലൂ, നൂഡില്‍ ആണ് ഫില്ലിംഗ് എങ്കില്‍ നൂഡില്‍ എന്നുമെല്ലാം സമൂസയുടെ പുറത്തെ കട്ടിയുള്ള ഭാഗത്ത് മെഷീൻ വച്ചുതന്നെ രേഖപ്പെടുത്തിയിരിക്കുകയാണ്. ഇത് ചിത്രത്തില്‍ വ്യക്തമായി കാണാം. ഏതായാലും രസകരമായ ആശയത്തിന് അധികവും കയ്യടി തന്നെയാണ് ലഭിക്കുന്നത്. 

 

 

Also Read:- ഇത് 'ബാഹുബലി സമൂസ'; 30 മിനുറ്റിനുള്ളില്‍ തിന്നാല്‍ സമ്മാനമുണ്ടേ...

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍