National Strawberry Day 2025 : ഇന്ന് ദേശീയ സ്ട്രോബെറി ദിനം ; അറിയാം ഈ പഴത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ

Published : Feb 27, 2025, 04:23 PM IST
 National Strawberry Day 2025 : ഇന്ന് ദേശീയ സ്ട്രോബെറി ദിനം ; അറിയാം ഈ പഴത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ

Synopsis

ആന്തോസയാനിൻ, എലാജിക് ആസിഡ് തുടങ്ങിയ  ആൻ്റിഓക്‌സിഡൻ്റുകൾ സ്‌ട്രോബെറിയിലുണ്ട്. ഈ ആൻ്റിഓക്‌സിഡൻ്റുകൾ വീക്കം കുറയ്ക്കുന്നതിനും ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിനും സഹായകമാണ്.

ഇന്ന് ഫെബ്രുവരി 27. ദേശീയ സ്ട്രോബെറി ദിനമാണ് (National Strawberry Day 2025). ലോകമെമ്പാടുമുള്ള ഏറ്റവും പ്രിയപ്പെട്ട പഴങ്ങളിൽ ഒന്നാണ് സ്ട്രോബെറി. സരസഫലങ്ങളിൽ ഏറ്റവും ആരോ​ഗ്യകരമായ പഴമാണ് സ്ട്രോബെറി. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയ സ്‌ട്രോബെറി ആരോ​ഗ്യത്തിന് സഹായകമാണ്. ആന്തോസയാനിൻ, ക്വെർസെറ്റിൻ, എലാജിക് ആസിഡ് എന്നിവയുൾപ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകളാൽ സ്‌ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്.

സ്ട്രോബെറിയിൽ 100% വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തിന് അത്യന്താപേക്ഷിതമാണ്.  ആന്തോസയാനിൻ, എലാജിക് ആസിഡ് തുടങ്ങിയ മികച്ച ആൻ്റിഓക്‌സിഡൻ്റുകൾ സ്‌ട്രോബെറിയിലുണ്ട്. ഈ ആൻ്റിഓക്‌സിഡൻ്റുകൾ വീക്കം കുറയ്ക്കുന്നതിനും ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിനും സഹായകമാണ്.

ഒരു വ്യക്തിയുടെ ഹൃദയാരോഗ്യത്തിൽ നല്ല സ്വാധീനം ചെലുത്തുന്നതുൾപ്പെടെ നിരവധി ഗുണങ്ങൾ സ്ട്രോബെറിക്ക് ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു. സ്ട്രോബെറി പതിവായി കഴിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും 'മോശം' കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ, ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.

മറ്റ് മിക്ക പഴങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ട്രോബെറിയിൽ കലോറിയുടെ അളവ് വളരെ കുറവാണ്. ഒരു കപ്പിൽ 50 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. സ്ട്രോബെറി നാരുകളുടെ മികച്ച ഉറവിടമാണ്. ഫൈബർ ഒരു വ്യക്തിയുടെ ദഹനത്തിനും കുടലിൻ്റെ ആരോഗ്യത്തിനും നിർണ്ണായകമാണ്.

സ്ട്രോബെറിയിൽ സിലിക്ക ധാരാളം അടങ്ങിയിട്ടുണ്ട്. മുടി കൊഴിയുന്നതും പൊട്ടുന്നതും സിലിക്ക തടയുന്നു. ദിവസവും സ്ട്രോബെറി കഴിക്കുന്നതിലൂടെ കാലക്രമേണ കട്ടിയുള്ളതും ആരോഗ്യമുള്ളതുമായ മുടി ലഭിക്കുന്നതിനും സഹായിക്കും. വിറ്റാമിൻ സി, ഫൈബർ, പൊട്ടാസ്യം, ഫോളേറ്റ്, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങൾ സ്‌ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്. നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഗർഭകാലത്തെ മലബന്ധം ഒഴിവാക്കാൻ സ്ട്രോബെറി സഹായിക്കുന്നതായും പഠനങ്ങൾ പറയുന്നു. 

ആർത്തവ സമയത്ത് ഓട്സ് കഴിച്ചോളൂ, കാരണം ഇതാണ്

 

PREV
click me!

Recommended Stories

ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
ദിവസവും രാവിലെ മാതളം കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ ഇതാണ്