ശരീരത്തിന് ശരിയായ രീതിയിൽ വിശ്രമം ലഭിച്ചില്ലെങ്കിൽ നിങ്ങളുടെ ആരോഗ്യത്തെ അത് നന്നായി ബാധിക്കും. നല്ല ഉറക്കം ലഭിക്കുന്നതിന് ഈ ഭക്ഷണങ്ങൾ കഴിക്കൂ.
food Feb 26 2026
Author: Ameena Shirin Image Credits:Getty
Malayalam
മുട്ട
മുട്ടയിൽ ധാരാളം മെലാടോണിൻ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.
Image credits: gemini ai
Malayalam
ഓട്സ്
ഓട്സിൽ കാർബോഹൈഡ്രേറ്റും മഗ്നീഷ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. പ്രഭാത ഭക്ഷണമായും രാത്രി ഭക്ഷണമായും ഇത് കഴിക്കാവുന്നതാണ്. നല്ല ഉറക്കം ലഭിക്കാൻ ഇത് സഹായിക്കുന്നു.
Image credits: Getty
Malayalam
ബദാം
ബദാമിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് ഉറക്കക്കുറവ് ഉണ്ടാവാൻ കാരണമാകും. രാത്രി ഒരുപിടി ബദാം കഴിക്കുന്നത് ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
കിവി
കിവിയിൽ ധാരാളം ആന്റിഓക്സിഡന്റുകളും ഫൈബറും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ സെറോടോണിന്റെ അളവും കൂടുതലാണ്. ഇത് നന്നായി ഉറങ്ങാൻ സഹായിക്കും.
Image credits: Getty
Malayalam
സാൽമൺ
സാൽമണിൽ ധാരാളം ഒമേഗ 3യും വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്. ഈ മത്സ്യം കഴിക്കുന്നത് നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ഇലക്കറികൾ
ഇലക്കറികളിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. നട്സ്, സീഡ്‌സ്, പയർവർഗ്ഗങ്ങൾ എന്നിവയും കഴിക്കാവുന്നതാണ്.
Image credits: Getty
Malayalam
റാസ്പ്ബെറി
റാസ്പ്‌ബെറിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം പോലെത്തന്നെ ഫൈബർ കുറയുന്നതും ഉറക്കത്തെ നന്നായി ബാധിക്കുന്നു. അതിനാൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.