Health Tips: കുടലിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍

Published : Dec 07, 2025, 09:06 AM IST
gut health

Synopsis

വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുടലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുടലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. കുടലിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട അത്തരം ചില പാനീയങ്ങളെ പരിചയപ്പെടാം.

1. ഇഞ്ചി ചായ

ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

2. ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

3. ബട്ടര്‍മില്‍ക്ക്

ബട്ടര്‍മില്‍ക്ക് അഥവാ മോര് കുടിക്കുന്നതും കുടലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

4. ഇളനീര്‍

ഇളനീര്‍ കുടിക്കുന്നതും ദഹനത്തിനും കുടലിനും നല്ലതാണ്.

5. പപ്പായ ജ്യൂസ്

പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനത്തെ സുഗമമാക്കാന്‍ സഹായിക്കും. അതിനാല്‍ പപ്പായ ജ്യൂസ് കുടിക്കുന്നതും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

6. ബീറ്റ്റൂട്ട് ജ്യൂസ്

ഫൈബര്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് കുടലിലെ നല്ല ബാക്ടീരിയകളെ വളര്‍ത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

7. ആപ്പിള്‍ സി‍ഡര്‍ വിനഗര്‍

ആപ്പിള്‍ സൈഡര്‍ വിനഗറും നല്ലൊരു പ്രോബയോട്ടിക് വിഭവമാണ്. ഇവയും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

PREV
Read more Articles on
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍