പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

Published : Dec 06, 2025, 07:46 PM IST
prunes

Synopsis

ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഇവയില്‍ ഫൈബറും വിറ്റാമിനുകളും മിനറലുകളും ഉണ്ട്. വിറ്റാമിന്‍ എ, ബി, കെ, പൊട്ടാസ്യം, കാത്സ്യം, മാംഗനീസ്, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയിട്ടുള്ള പ്രൂൺസിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് പ്രൂൺസ്. ഉണങ്ങിയ പ്ലം പഴമാണിത്. ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഇവയില്‍ ഫൈബറും വിറ്റാമിനുകളും മിനറലുകളും ഉണ്ട്. വിറ്റാമിന്‍ എ, ബി, കെ, പൊട്ടാസ്യം, കാത്സ്യം, മാംഗനീസ്, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയിട്ടുള്ള പ്രൂൺസിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ദഹനം

ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും കുടലിൽ നല്ല ബാക്ടീരിയകൾ വര്‍ധിക്കാനും കുടലിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.

2. എല്ലുകളുടെ ആരോഗ്യം

കാത്സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ കെ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയ പ്രൂൺസ് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമായ 'ഓസ്റ്റിയോപൊറോസിസ്' സാധ്യതയെ തടയാനും സഹായിക്കും.

3. വിളര്‍ച്ച

ഉണങ്ങിയ പ്ലം പഴമായ പ്രൂൺസില്‍ അയേണ്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ വിളര്‍ച്ചയുള്ളവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

4. ഹൃദയാരോഗ്യം

ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും പൊട്ടാസ്യവും ധാരാളം അടങ്ങിയ പ്രൂൺസ് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

5. പ്രമേഹം

പ്രൂൺസിന്‍റെ ഗ്ലൈസെമിക് ഇൻഡെക്സ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമാക്കാന്‍ ഇവ സഹായിക്കും. ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ പ്രൂണ്‍സ് സഹായിക്കും.

6. കണ്ണുകളുടെ ആരോഗ്യം

വിറ്റാമിന്‍ എ ധാരാളം അടങ്ങിയ പ്രൂൺസ് പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

7. രോഗ പ്രതിരോധശേഷി

വിറ്റാമിന്‍ സി, സിങ്ക് അടക്കമുള്ള വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പ്രൂൺസ് കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.

8. നല്ല ഉറക്കം

മഗ്നീഷ്യം ധാരാളം അടങ്ങിയ പ്രൂൺസ് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ ഗുണം ചെയ്യും.

9. ചര്‍മ്മം

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പ്രൂൺസ് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ഇവ ചര്‍മ്മം ചെറുപ്പമുള്ളതാക്കാന്‍ സഹായിക്കും.

10. അമിത വണ്ണം

ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂൺസ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരത്തെ നിയന്ത്രിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

PREV
Read more Articles on
click me!

Recommended Stories

ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
ദിവസവും രാവിലെ മാതളം കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ ഇതാണ്