രാവിലെ വെറുംവയറ്റില്‍ ഈ പഴങ്ങള്‍ കഴിക്കാറുണ്ടോ? എങ്കില്‍, ഉറപ്പായും നിങ്ങള്‍ ഇതറിയണം...

Published : Feb 27, 2024, 08:33 AM ISTUpdated : Feb 27, 2024, 08:37 AM IST
രാവിലെ വെറുംവയറ്റില്‍ ഈ പഴങ്ങള്‍ കഴിക്കാറുണ്ടോ? എങ്കില്‍, ഉറപ്പായും നിങ്ങള്‍ ഇതറിയണം...

Synopsis

ചിലര്‍ രാവിലെ വെറും വയറ്റില്‍ ഫ്രൂട്ട്സ് കഴിക്കാറുണ്ട്. അത്തരത്തില്‍ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില പഴങ്ങളെ പരിചയപ്പെടാം... 

രാവിലെ വെറുംവയറ്റില്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് പല ദഹന പ്രശ്നങ്ങളും ഉണ്ടാക്കാം. ചിലര്‍ രാവിലെ വെറും വയറ്റില്‍ ഫ്രൂട്ട്സ് കഴിക്കാറുണ്ട്. അത്തരത്തില്‍ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില പഴങ്ങളെ പരിചയപ്പെടാം... 

1. നേന്ത്രപ്പഴം... 

ചിലര്‍ ബ്രേക്ക്ഫാസ്റ്റിന് നേന്ത്രപ്പഴം കഴിക്കാറുണ്ട്. എന്നാല്‍ വെറും വയറ്റില്‍ നേന്ത്രപ്പഴം കഴിക്കുന്നത് ഒട്ടും നല്ലതല്ല. നേന്ത്രപ്പഴത്തിന് അസിഡിക് സ്വഭാവമുള്ളതിനാല്‍  ഇത് വെറുംവയറ്റില്‍ കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. കൂടാതെ, നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ രക്തത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സന്തുലനാവസ്ഥയെ ഇല്ലാതാക്കുന്നു. അതുപോലെ നേന്ത്രപ്പഴത്തില്‍ ഉയര്‍ന്ന നിലയില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക ഷുഗര്‍ ശരീരത്തിന് പെട്ടെന്ന് ഊര്‍ജം നല്‍കുമെങ്കിലും മറ്റ് ഭക്ഷണങ്ങള്‍ കഴിക്കാത്തതു മൂലം മറ്റ് ധാതുക്കളുടെ അഭാവം കാരണം ഈ ഊര്‍ജമെല്ലാം പെട്ടെന്ന് നഷ്ടപ്പെടും. 

2. മാമ്പഴം...

മാമ്പഴവും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കും.  

3. ഓറഞ്ച്... 

സിട്രസ് പഴങ്ങളും വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതല്ല. ചില സിട്രസ് പഴങ്ങൾ അസിഡിറ്റിക്ക് കാരണമാകും. അതിനാല്‍ ഓറഞ്ച്, നാരങ്ങ പോലെയുള്ള  സിട്രസ് പഴങ്ങളും രാവിലെ വെറും വയറ്റില്‍ കഴിക്കരുത്. 

4. മുന്തിരി... 

സ്വാഭാവിക പഞ്ചസാര ധാരാളം അടങ്ങിയ ഫലമാണ് മുന്തിരി. ഇവ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം. 

5. പപ്പായ...  

രാവിലെ വെറും വയറ്റില്‍ പപ്പായ കഴിക്കുന്നതും ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം. 

6. പൈനാപ്പിള്‍...

ഫ്രക്ടോസ് അടങ്ങിയ പൈനാപ്പിള്‍ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതും എല്ലാവരുടെയും വയറിന് പിടിക്കണമെന്നില്ല. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: പ്രഭാത ഭക്ഷണത്തില്‍ നിങ്ങള്‍ വരുത്തുന്ന ഈ തെറ്റുകള്‍ ഷുഗര്‍ കൂട്ടും...

youtubevideo

PREV
click me!

Recommended Stories

ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...
ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍