World Thyroid Day : തൈറോയ്ഡ് രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഒമ്പത് ഭക്ഷണങ്ങള്‍...

Published : May 24, 2023, 08:47 PM ISTUpdated : May 24, 2023, 08:49 PM IST
World Thyroid Day : തൈറോയ്ഡ് രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഒമ്പത് ഭക്ഷണങ്ങള്‍...

Synopsis

പ്രധാനമായും രണ്ടു തരത്തിലുളള തൈറോയ്ഡ് തകരാറുകളാണ് കണ്ടു വരുന്നത്. തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. ഭക്ഷണരീതിയിൽ മാറ്റം വരുത്തിയാൽ പോലും ഹൈപ്പോതൈറോയ്ഡിസം ഉള്ളവരിൽ സാധാരണ ശരീരഭാരം കുറയുകയില്ല.

മെയ് 25- നാണ് ലോക തൈറോയ്ഡ് ദിനം. കഴുത്തിന്റെ മുൻഭാഗത്തായി ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്.  ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും. തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം.

പ്രധാനമായും രണ്ടു തരത്തിലുളള തൈറോയ്ഡ് തകരാറുകളാണ് കണ്ടു വരുന്നത്. തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. ഭക്ഷണരീതിയിൽ മാറ്റം വരുത്തിയാൽ പോലും ഹൈപ്പോതൈറോയ്ഡിസം ഉള്ളവരിൽ സാധാരണ ശരീരഭാരം കുറയുകയില്ല.

തൈറോയ്ഡ് രോഗികള്‍ ഡയറ്റില്‍ ഉള്‍‌പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

മത്തങ്ങ വിത്തുകളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. ശരീരത്തിലെ മറ്റ് വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യുന്നതിനും ശരീരത്തിലെ തൈറോയ്ഡ് ഹോർമോണുകളുടെ സമന്വയത്തിനും സന്തുലിതാവസ്ഥയ്ക്കും കാരണമാകുന്ന സിങ്കിന്റെ സമ്പന്നമായ ഉറവിടം കൂടിയാണ് മത്തങ്ങ വിത്തുകള്‍. അതിനാല്‍ മത്തങ്ങ വിത്തുകള്‍ തൈറോയ്ഡ് രോഗികള്‍ക്ക് കഴിക്കാവുന്ന ഒന്നാണ്. 

രണ്ട്...

പയര്‍ വര്‍ഗങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീൻ ധാരാളം അടങ്ങിയ ഇവ മെറ്റബോളിസം  മെച്ചപ്പെടുത്തുന്നു. ഇവ പെട്ടെന്ന് ശരീരഭാരം കൂടാതിരിക്കാനും സഹായിക്കും. കൂടാതെ തൈറോയ്ഡ് രോഗികള്‍ക്കും ഇവ പതിവായി കഴിക്കാം. 

മൂന്ന്... 

പഴങ്ങളും പച്ചക്കറികളും ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹൈപ്പോ തൈറോയിഡിസം തടയാന്‍ ഏറ്റവും നല്ലതാണ് പഴങ്ങളും പച്ചക്കറികളും. പച്ചക്കറികളില്‍ ധാരാളം അയഡിന്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ നാരുകള്‍ ധാരാളമടങ്ങിയ ഇലക്കറികളും പഴവര്‍ഗങ്ങളും പച്ചക്കറികളും കഴിക്കുന്നതും തൈറോയിഡ് രോഗികള്‍ക്ക് നല്ലതാണ്. 

നാല്...

ഹോര്‍മോണിന്‍റെ ഉല്‍പാദനം കുറയ്ക്കാന്‍‌ സഹായിക്കുന്നതാണ് വെളിച്ചെണ്ണ. അതിനാല്‍ ഹൈപ്പര്‍ തൈറോയിഡിസമുളളവര്‍ വെളിച്ചെണ്ണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. 

അഞ്ച്...

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന തൈറോയ്ഡ് രോഗികൾക്ക് മുട്ടയുടെ മഞ്ഞയും വെള്ളയും കഴിക്കാം.മുട്ടയുടെ മഞ്ഞക്കരുവിൽ സെലിനിയവും അയഡിനും ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ആറ്...

വിറ്റാമിന്‍‌ സി ധാരാളം അടങ്ങിയതാണ് നെല്ലിക്ക. തൈറോയ്ഡ് രോഗികള്‍ക്ക് പതിവായി കഴിക്കാവുന്ന ഒന്നാണ് നെല്ലിക്ക. 

ഏഴ്...

തൈറോയ്ഡ് രോഗികള്‍ ഗ്രീന്‍ ടീ കുടിക്കുന്നത് ഏറെ നല്ലതാണ്. രോഗപ്രതിരോധ ശക്തി കൂട്ടാനും ഇത് സഹായിക്കും. 

എട്ട്...

പാൽ, വെണ്ണ, തൈര് തുടങ്ങിയ പാൽ ഉത്‌പന്നങ്ങളെല്ലാം തൈറോയ്ഡ് രോഗികള്‍ക്ക് കഴിക്കാം. കൂടാതെ വെള്ളം ധാരാളമായി കുടിക്കാം. ദിവസവും രണ്ടു ലിറ്ററെങ്കിലും വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. 

ഒമ്പത്...

നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ തൈറോയ്ഡിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: ദിവസവും കോഫി കുടിക്കുന്നത് നല്ലതാണോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു...

PREV
click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിറ്റാമിൻ സിയുടെ അളവ് കൂടുതലുള്ള പഴങ്ങൾ