ഉറങ്ങുന്നതിന് മുമ്പ് മഞ്ഞൾ പാൽ കുടിക്കാം; ഗുണങ്ങളിതാണ്...

Published : Oct 29, 2020, 09:13 AM ISTUpdated : Oct 29, 2020, 09:20 AM IST
ഉറങ്ങുന്നതിന് മുമ്പ്  മഞ്ഞൾ പാൽ കുടിക്കാം; ഗുണങ്ങളിതാണ്...

Synopsis

രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് മഞ്ഞള്‍ ചേര്‍ത്ത പാല് കുടിച്ചാല്‍  നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്നാണ് സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റായ റുജുത ദിവേകർ പറയുന്നത്. 

മഞ്ഞളിന്‍റെയും പാലിന്‍റെയും ഗുണങ്ങള്‍ പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ് ഇവ. രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് മഞ്ഞള്‍ ചേര്‍ത്ത പാല് കുടിച്ചാല്‍  നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്നാണ് സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റായ റുജുത ദിവേകർ പറയുന്നത്. 

പലവിധ ആരോ​ഗ്യ പ്രശ്നങ്ങൾക്കും പരിഹാരമായി മഞ്ഞൾ പാൽ കുടിക്കേണ്ടതിനെക്കുറിച്ചാണ് റുജുതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. കാലുകളിലെ വേദന, പ്രമേഹം, ഉറക്കക്കുറവ്, ക്ഷീണം, തൈറോയ്ഡ് തുടങ്ങിയ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് മികച്ച ഫലമാണ് മഞ്ഞൾ പാൽ എന്നാണ് റുജുത പറയുന്നത്. 

 

രണ്ട് നുള്ള് മഞ്ഞൾ, രണ്ട് നാര് കുങ്കുമപ്പൂവ്, രണ്ട് അണ്ടിപ്പരിപ്പും ഒരു ബദാമും ചതച്ചത്, ഒന്നര കപ്പ് പാൽ, ആവശ്യത്തിന് പഞ്ചസാര എന്നിവയാണ് ഇവ തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍. 

പാൽ നന്നായി തിളപ്പിച്ച് അവയിലേക്ക് ഈ ചേരുവകളെല്ലാം ചേർത്ത് ഒരു കപ്പ് പാലാവും വരെ കുറുക്കുക. ശേഷം ചൂടോടെയോ തണുത്തു കഴിഞ്ഞോ രാത്രി കുടിക്കാം.  സുഖകരമായ ഉറക്കം ഉറപ്പാണെന്നും റുജുത കുറിച്ചു. 

Also Read: വണ്ണം കുറയ്ക്കാം, രോഗപ്രതിരോധശേഷി കൂട്ടാം; 'മഞ്ഞള്‍ ചായ' കുടിക്കുന്നത് ശീലമാക്കൂ...

PREV
click me!

Recommended Stories

ദിവസവും രാവിലെ മാതളം കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ ഇതാണ്
വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?