വണ്ണം കുറയ്ക്കാൻ ഓട്സ് ; കഴിക്കേണ്ട വിധം

Published : Jan 31, 2025, 04:54 PM ISTUpdated : Jan 31, 2025, 04:57 PM IST
വണ്ണം കുറയ്ക്കാൻ ഓട്സ് ; കഴിക്കേണ്ട വിധം

Synopsis

അത്താഴത്തിന് ഓട്‌സ് കഴിക്കുന്നത് ദഹനം എളുപ്പമാക്കുന്നതിനും വിവിധ ദഹന പ്രശ്നങ്ങൾ തടയുന്നതിനും നല്ലതാണ്. ഓട്‌സിനൊപ്പം പച്ചക്കറികള്‍ വേവിച്ചു ചേര്‍ത്തു കഴിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കുന്നു. 

ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർക്ക് ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്സ്. പ്രോട്ടീനും നാരുകളും കൂടുതലായി അടങ്ങിയിട്ടുള്ള ഓട്സ് കഴിക്കുന്നത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. 

ഓട്‌സിൻ്റെ പതിവ് ഉപഭോഗം ഭാരം കുറയ്ക്കാൻ മാത്രമല്ല ബ്ലഡ് ഷു​ഗർ അളവ് കുറയ്ക്കാനും സഹായകമാണ്. 
വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഓട്സ് അമിത വിശപ്പ് തടയുന്നതിനും ഫലപ്രദമാണ്. ഓട്സ് കഴിക്കുന്നത് ശരീരത്തിലെ കലോറി ഉപഭോഗം കുറയ്ക്കുന്നു. കൂടാതെ പ്രോട്ടീൻ, കാൽസ്യം, കാർബോഹൈഡ്രേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, നിയാസിൻ എന്നിവയുൾപ്പെടെ വിവിധ പോഷകങ്ങളും നൽകുന്നു. ഓട്‌സ് വിറ്റാമിൻ എ, ബി 12, ഡി എന്നിവയും നല്ല അളവിൽ നൽകുന്നു.

അത്താഴത്തിന് ഓട്‌സ് കഴിക്കുന്നത് ദഹനം എളുപ്പമാക്കുന്നതിനും വിവിധ ദഹന പ്രശ്നങ്ങൾ തടയുന്നതിനും നല്ലതാണ്.
ഓട്‌സിനൊപ്പം പച്ചക്കറികൾ വേവിച്ചു ചേർത്തു കഴിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കുന്നു. പച്ചക്കറികൾ നാരുകളാൽ സമ്പുഷ്ടമാണ്. പച്ചക്കറികൾ വേവിച്ച് ലേശം ഉപ്പും കുരുമുളകു പൊടിയും വിതറി ഇത് ഓട്‌സിൽ ഉടച്ചു ചേർത്തോ അല്ലാതെയോ കഴിക്കാം. ഇത് ആരോഗ്യകരവും സ്വാദിഷ്ടവുമാണ്. അത്താഴത്തിന് ഓട്സ് സ്മൂത്തിയായും കഴിക്കുന്നതും വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു.

ഓട്‌സ് വെള്ളം അല്ലെങ്കിൽ ബദാം മിൽക്ക് പോലുള്ള കുറഞ്ഞ കലോറി പാൽ ഉപയോഗിച്ച് വേവിക്കുക. മധുരത്തിനായി ബെറികൾ അല്ലെങ്കിൽ വാഴപ്പഴം പോലുള്ള പഴങ്ങൾ ചെറിയ അളവിൽ ചേർക്കുക. ഒരു ടീസ്പൂൺ ചിയ സീഡ്സോ ഫ്ളാക്സ് സീഡുകളോ കൂടി ചേർത്ത് കഴിക്കുന്നതും ആരോ​ഗ്യത്തിന് നല്ലതാണ്. ഓട്‌സ് ഉപ്പുമാവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. വിവിധ പച്ചക്കറികൾ ചേർത്ത് ഓട്സ് ഉപ്പുമാവ് തയ്യാറാക്കുന്നതാണ്. 

35 ന് ശേഷം ​ഗർഭം ധരിച്ചാൽ ഉണ്ടാകാവുന്ന അപകടസാധ്യതകൾ

 

PREV
click me!

Recommended Stories

ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍