Onam 2022 : ഓണം സ്പെഷ്യൽ; ചേന- അവൽപ്പായസം തയ്യാറാക്കാം

By Web TeamFirst Published Sep 6, 2022, 6:50 PM IST
Highlights

കടല പായസം, സേമിയ പായസം, അട പായസം എന്നിവയിൽ നിന്നുമെല്ലാം വ്യത്യസ്തമായ ഒരു പായസം ഈ ഓണത്തിന് തയ്യാറാക്കാവുന്നതാണ്. ഈ ഓണത്തിന് സ്പെഷ്യൽ ചേന- അവൽപ്പായസം തയ്യാറാക്കിയാലോ?

ഓണത്തിന് ഇനി ദിവസങ്ങൾ മാത്രമല്ലേയുള്ളൂ. ഓണം എന്ന് കേൾക്കുമ്പോൾ ആദ്യം മനസിൽ ഓടി എത്തുന്നത് ഓണസദ്യം തന്നെയായിരിക്കും. വ്യത്യസ്ത രുചിയിലുള്ള പായസങ്ങൾ ഓണസദ്യയിൽ നാം കാണാറുണ്ട്. കടല പായസം, സേമിയ പായസം, അട പായസം എന്നിവയിൽ നിന്നുമെല്ലാം വ്യത്യസ്തമായ ഒരു പായസം ഈ ഓണത്തിന് തയ്യാറാക്കാവുന്നതാണ്. ഈ ഓണത്തിന് സ്പെഷ്യൽ ചേന- അവൽപ്പായസം തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ...

 1. ചേന - 500 ഗ്രാം 
 2. അവൽ - 100 ഗ്രാം
 3. ശർക്കര - ഒരു കിലോ
 4. ചവ്വരി - 50 ഗ്രാം
  5. തേങ്ങ - 2 എണ്ണം
  6. നെയ്യ് - 100 ഗ്രാം
  7. അണ്ടിപ്പരിപ്പ് - 100 ഗ്രാം
     കിസ്മിസ്   - 100 ഗ്രാം
  8. തേങ്ങാക്കൊത്ത് -20 ഗ്രാം
  9. ഏലയ്ക്കപ്പൊടി - ഒരു ചെറിയ സ്പൂൺ

തയ്യാറാക്കുന്ന വിധം...

* ചേന ചെറിയ കഷ്ണങ്ങൾ ആക്കി വേവിച്ച് ഉടച്ചു വെയ്ക്കുക.
* ശർക്കര ഉരുക്കി അരിച്ചെടുക്കുക.
* ഒരു ചീനച്ചട്ടിയിൽ ഒരു ചെറിയ സ്പൂൺ നെയ്യൊഴിച്ച് അവൽ വറുത്തെടുക്കുക.
* ഒരു ഉരുളിയിൽ ചേന, ശർക്കര, ഒരു വലിയ സ്പൂൺ നെയ്യ് എന്നിവ ചേർത്ത് നന്നായി വരട്ടി എടുക്കുക. അതിലേക്ക് നാലു കപ്പ് രണ്ടാം പാൽ, ചവ്വരി വേവിച്ചത്, അവൽ എന്നിവ ചേർക്കുക. പായസം തിളച്ച് കുറുകി തുടങ്ങുമ്പോൾ ഒരു കപ്പ് ഒന്നാം പാൽ ചേർത്ത് വാങ്ങുക. അണ്ടിപ്പരിപ്പ്, കിസ്മിസ്, തേങ്ങാക്കൊത്ത് എന്നിവ നെയ്യിൽ വറുത്തിടുക. ഏലയ്ക്കപ്പൊടിയും ചേർത്ത് ചൂടോടെ ഉപയോഗിക്കാം.

തയ്യാറാക്കിയത്;
സരിത സുരേഷ്,
ഹരിപ്പാട്

ഈ ഓണത്തിന് പഞ്ചധാന്യ പായസം തയ്യാറാക്കാം

 

click me!