സദ്യയ്ക്ക് രുചിപകരും പൈനാപ്പിൾ പ്രഥമൻ

By Web TeamFirst Published Aug 12, 2021, 8:54 AM IST
Highlights

വളരെ ഹെൽത്തിയും വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ പൈനാപ്പിൾ പ്രഥമൻ...രുചികരമായ ഈ പൈനാപ്പിൾ പ്രഥമൻ എങ്ങനെ ആണ് തയ്യാറാക്കുന്നതെന്ന് നോക്കാം....
 

ഈ വർഷം ഓണസദ്യയ്ക്ക് ഒരുക്കാം രുചിയൂറും പൈനാപ്പിൾ പ്രഥമൻ...വളരെ ഹെൽത്തിയും വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ പൈനാപ്പിൾ പ്രഥമൻ...രുചികരമായ ഈ പൈനാപ്പിൾ പ്രഥമൻ എങ്ങനെ ആണ് തയ്യാറാക്കുന്നതെന്ന് നോക്കാം....

വേണ്ട ചേരുവകൾ...

പൈനാപ്പിൾ                                   1 എണ്ണം
ശർക്കര                                           1/2 കിലോ
തേങ്ങയുടെ ഒന്നാം പാൽ           1 കപ്പ്
രണ്ടാം പാൽ                                   3 കപ്പ്
കശുവണ്ടി പരിപ്പ്                        15 എണ്ണം 
ഉണക്കമുന്തിരി                            10 എണ്ണം 
ഏലക്ക,ചുക്ക് പൊടിച്ചത്          1 സ്പൂൺ 
നെയ്യ്                                              കാൽ കപ്പ് 
ചൗവരി                                         2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

പായസത്തിലേക്ക് ആവശ്യമായ ശർക്കര അര കപ്പ് വെള്ളത്തിൽ ഉരുക്കി അരിച്ചെടുത്തു വയ്ക്കുക.പൈനാപ്പിൾ ചെറുതായി അരിഞ്ഞെടുക്കുക. 2 ഗ്ലാസ്‌ വെള്ളമൊഴിച്ചു പൈനാപ്പിൾ വേവിക്കുക.

ചൗവരി 1 ഗ്ലാസ്‌ വെള്ളമൊഴിച്ചു വേവിക്കുക. പൈനാപ്പിൾ വേവിച്ചതിനു ശേഷം മിക്സിയിൽ അടിച്ച് എടുക്കുക. അടുത്തതായി ഉരുളിയിലേക്ക് 3 ടേബിൾ സ്പൂൺ നെയ്യൊഴിച്ചു ചൂടാകുമ്പോൾ അതിലേക്ക് കശുവണ്ടി പരിപ്പും ഉണക്ക മുന്തിരിയും ഇട്ടു നന്നായി ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റി വയ്ക്കുക.

ബാക്കി വന്ന നെയ്യിലേക്ക് അടിച്ച് വച്ചിരിക്കുന്ന പൈനാപ്പിൾ ചേർക്കുക. ചെറു തീയിൽ നന്നായി 5 മിനിറ്റ് ഇളകികൊണ്ടേ ഇരിക്കുക. അടുത്തതായി അതിലേക്ക് തേങ്ങയുടെ രണ്ടാംപാൽ ഒരു കപ്പ് ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് വേവിച്ച ചൗവരി ചേർക്കുക.

ചെറു തീയിൽ നന്നായി ഇളകികൊണ്ടേ ഇരിക്കുക. ശേഷം അതിലേക്ക് അര കപ്പ് ശർക്കര പാവ് (പൈനാപ്പിളിന്റെ മധുരത്തിനു അനുസരിച്ച് ചേർക്കുക )കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു സ്പൂൺ നെയ്യ് കൂടി ചേർത്ത് 2 മിനിറ്റ് നന്നായി ഇളക്കികൊണ്ടിരിക്കുക.

പായസത്തിന്റെ രുചി കൂട്ടാൻ ഏലയ്ക്ക, ചുക്ക്, പൊടിച്ചത് ഒരു സ്പൂൺ ചേർക്കുക. തേങ്ങയുടെ ഒന്നാംപാൽ ഒരു കപ്പ് ചേർക്കുക.. വറുത്ത് വച്ചിരിക്കുന്ന കശുവണ്ടി പരിപ്പ്, ഉണക്കമുന്തിരി കൂടി ചേർത്ത് ചെറു ചൂടോടെ ഇലയിൽ വിളമ്പാവുന്നതാണ്.

തയ്യാറാക്കിയത്,
ബിനി അനീഷ്ദാസ്.

ഈ ഓണത്തിന് അടമാങ്ങ - കോൺഫ്ലെക്സ് പ്രഥമൻ തയ്യാറാക്കാം
 

click me!