രാവിലെ വെറും വയറ്റില്‍ ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍

Published : Jun 22, 2025, 02:49 PM ISTUpdated : Jun 22, 2025, 02:50 PM IST
black raisins

Synopsis

ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് ഇവയുടെ ഗുണങ്ങള്‍ കൂടും. രാവിലെ വെറും വയറ്റില്‍ ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം. 

വിറ്റാമിനുകളും അയേണ്‍, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും നാരുകളും കൊണ്ട് സമ്പന്നമാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് ഇവയുടെ ഗുണങ്ങള്‍ കൂടും. രാവിലെ വെറും വയറ്റില്‍ ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം.

1. മലബന്ധം

ഫൈബര്‍ ധാരാളം അടങ്ങിയ ഉണക്കമുന്തിരി വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

2. ഊര്‍ജം

ശരീരത്തിന് രാവിലെ ഊര്‍ജം പകരാനും ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് നല്ലതാണ്.

3. വയര്‍ കുറയ്ക്കാന്‍

ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് അനാവശ്യമായ കൊഴുപ്പിനെ പുറന്തള്ളാനും വയര്‍ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

4. എല്ലുകളുടെ ആരോഗ്യം

കാത്സ്യം, ഫോസ്ഫറസ്, ബോറോണ്‍ തുടങ്ങിയവ അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

5. വിളര്‍ച്ച

അയേണിന്‍റെ നല്ലൊരു ഉറവിടമാണ് ഉണക്കമുന്തിരി. അതിനാല്‍ വിളര്‍ച്ചയെ തടയാനും പ്രതിരോധശേഷി കൂട്ടാനും ഇവ സഹായിക്കും.

6. ഹൃദയാരോഗ്യം

പൊട്ടാസ്യം അടങ്ങിയ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ നാരുകളാല്‍ സമ്പന്നമായ ഉണക്കമുന്തിരി കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.

7. ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഉണക്ക മുന്തിരി വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

PREV
Read more Articles on
click me!

Recommended Stories

രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന സുഗന്ധവ്യജ്ഞനങ്ങള്‍
പച്ചമുളക് ഒരു മാസം വരെ ഫ്രഷായിരിക്കണോ? ഈ സിമ്പിൾ ടിപ്സ് പരീക്ഷിക്കൂ