പേരിൽ 'സാൽമൺ' എന്നുണ്ടോ? എങ്കില്‍, സൂഷി സൗജന്യമായി കിട്ടും; വമ്പൻ ഓഫറുമായി ഹോട്ടൽ!

Published : Mar 20, 2021, 09:59 AM ISTUpdated : Mar 20, 2021, 01:45 PM IST
പേരിൽ 'സാൽമൺ' എന്നുണ്ടോ? എങ്കില്‍, സൂഷി സൗജന്യമായി കിട്ടും; വമ്പൻ ഓഫറുമായി ഹോട്ടൽ!

Synopsis

ഓഫറിൽ പങ്കെടുത്ത് സൗജന്യ സൂഷി വിഭവങ്ങൾ കഴിക്കാൻ പലരും സ്വന്തം പേര് തന്നെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ലോകമെമ്പാടും ആരാധകരുള്ള ഒരു വിഭവം ആണ് സൂഷി. ഈ ഡിമാൻഡ് കണ്ടറിഞ്ഞ് തായ്‌വാനിലെ റെസ്റ്റോറന്റ് ശ്രേണിയിയായ 'സുഷിറോ' അടുത്തിടെ ഒരു കിടിലന്‍ ഓഫർ പുറത്തിറക്കി. 'സാല്‍മണ്‍' അല്ലെങ്കില്‍ 'ഗുയി യു' എന്ന പേരുള്ള എല്ലാവര്‍ക്കും സൗജന്യമായി മീനും ചോറും ചേർന്ന സുഷി ഭക്ഷണം നല്‍കുമെന്നായിരുന്നു റെസ്റ്റോറന്റ് നല്‍കിയ പരസ്യം.

സൂഷി ഭക്ഷണം തയ്യാറാക്കുന്നതിൽ ഏറ്റവും അധികം ഉപയോഗിക്കുന്നത് സാൽമൺ എന്ന മത്സ്യം ആണ്. അതിനാലാണ് പേരില്‍ സാൽമൺ എന്നുള്ളവര്‍ക്ക് സൗജന്യമായി സൂഷി എന്ന ഓഫര്‍ ഹോട്ടല്‍ മുന്നോട്ടുവച്ചത്. ഔദ്യോഗിക ഐഡിയിൽ സാൽമണ്‍ എന്നുള്ള വ്യക്തിക്കും അഞ്ച് കൂട്ടുകാർക്കുമാണ് സൗജന്യ സൂഷി ഭക്ഷണം ഹോട്ടൽ വാഗ്ദാനം ചെയ്യുന്നത്.

അതേസമയം, ഓഫറിൽ പങ്കെടുത്ത് സൗജന്യ സൂഷി വിഭവങ്ങൾ കഴിക്കാൻ പലരും സ്വന്തം പേര് തന്നെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നൂറില്‍ അധികം ആളുകള്‍ പേര് മാറ്റാനായി രജിസ്റ്റർ ചെയ്തതായി തായ്‌വാനിലെ കേന്ദ്ര വാർത്താ ഏജൻസി (സിഎന്‍എ) റിപ്പോർട്ട് ചെയ്യുന്നു.

 

തായ്‌വാനിലെ നെയിം ആക്റ്റ് അനുസരിച്ച്, ജനങ്ങൾക്ക് അവരുടെ പേര് മൂന്ന് തവണ വരെ മാറ്റാം. ഈ സാധ്യത മനസ്സിലാക്കി തങ്ങളുടെ പേരിൽ സാൽമൺ കൂട്ടിച്ചേത്ത് ഓഫർ പ്രകാരം സൗജന്യ സൂഷി വിഭവം ആസ്വദിച്ച ശേഷം പിന്നീട് പേര് പഴയതുപോലെയാക്കാൻ ആണ് പലരും ശ്രമിക്കുന്നത്. എന്തായാലും സർക്കാർ ജോലിക്കാരുടെ സമയം കളയാനുള്ള പരിപാടിയായി മാറിയിരിക്കുകയാണ് ഇതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. 

Also Read: സ്വര്‍ണവും ചോക്ലേറ്റും ചേര്‍ന്ന വെറ്റിലക്കൂട്ട്; വില 750 രൂപ!

PREV
click me!

Recommended Stories

വൃക്കകളെ പൊന്നു പോലെ കാക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തിരിക്കുന്നോ? കഴിക്കേണ്ട ഭക്ഷണങ്ങള്‍