സ്വര്‍ണ ഷീറ്റില്ലാതെ വേണ്ടവര്‍ക്ക് 120 രൂപയ്ക്ക് പാന്‍ ലഭിക്കും. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോയില്‍ ഒരു വനിതാജീവനക്കാരി പാനില്‍ ഓരോന്നായി നിറയ്ക്കുന്നതു കാണാം. 

ഒരു സ്വര്‍ണ വെറ്റിലകൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ദില്ലി കൊണാട്ട് പ്ലേസിലെ ഇന്ത്യയിലെ ആദ്യത്തെ പാന്‍ പാര്‍ലറായ യമുസ് പഞ്ചായത്തിലാണ് ഈ വെറൈറ്റി മുറുക്കാന്‍ കൂട്ട് ലഭിക്കുന്നത്. ഒരെണ്ണത്തിന്‍റെ വില 750 രൂപയാണ്. 

വെറ്റിലയില്‍ ചുണ്ണാമ്പ്, കരിങ്ങാലി, ഈന്തപ്പഴം, ഡെസിക്കേറ്റഡ് കോക്കനട്ട്, പെരുംജീരകം. സ്വീറ്റ് ചട്ണി, ഗുല്‍ഖണ്ഡ് (പനിനീര്‍പ്പൂവിതളും പഞ്ചസാരയും ചേര്‍ത്ത മിശ്രിതം) വച്ച് അതിനുമുകളില്‍ ഫെററോ റോഷര്‍ ചോക്ലേറ്റിന്റെ പകുതിയും വച്ച് മടക്കി എടുക്കുന്നു. കൂടാതെ ഒരു ചെറിയ സ്വര്‍ണഷീറ്റും വയ്ക്കും. സ്വര്‍ണ ഷീറ്റില്ലാതെ വേണ്ടവര്‍ക്ക് 120 രൂപയ്ക്ക് പാന്‍ ലഭിക്കും. 

View post on Instagram

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോയില്‍ ഒരു വനിതാജീവനക്കാരി പാനില്‍ ഓരോന്നായി നിറയ്ക്കുന്നതു കാണാം. ഓരോന്നിന്‍റെയും ഗുണങ്ങളും അവര്‍ വിവരിക്കുന്നുണ്ട്.

Also Read: ഇതാ അടുത്തൊരു കുട്ടി ഷെഫ് കൂടി; വൈറലായി വീഡിയോ...