'ഫ്രൈഡ് ചിക്കന്‍ അല്ലേ?'; ആളെപ്പറ്റിക്കുന്ന ഫോട്ടോ...

Web Desk   | others
Published : Jul 01, 2020, 08:52 PM IST
'ഫ്രൈഡ് ചിക്കന്‍ അല്ലേ?'; ആളെപ്പറ്റിക്കുന്ന ഫോട്ടോ...

Synopsis

കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ കറങ്ങിനടന്നൊരു ചിത്രത്തെ കുറിച്ചാണ് ഇനി പറയുന്നത്.  ഒറ്റനോട്ടത്തില്‍ കണ്ടാല്‍ നല്ല മൊരുമൊരാന്ന് മൊരിഞ്ഞിരിക്കുന്ന ഉഗ്രന്‍ ഫ്രൈഡ് ചിക്കന്റെ പീസാണെന്നേ തോന്നൂ. പക്ഷേ യഥാര്‍ത്ഥത്തില്‍ സംഗതി മറ്റൊന്നാണ്

ഭക്ഷണസാധനങ്ങളുടെ ചിത്രങ്ങള്‍ എവിടെ കണ്ടാലും അത് ഒന്നുകൂടി നോക്കാനുള്ള താല്‍പര്യം നമ്മളിലെല്ലാം ഉള്ളതാണ്. നമ്മളില്‍ കൊതിയുണര്‍ത്തുന്ന ചിത്രങ്ങളാണെങ്കില്‍ പിന്നെ പറയാനും ഇല്ല. എന്നാല്‍ രണ്ടാമതൊരു തവണ സൂക്ഷിച്ച് നോക്കുമ്പോള്‍ സംഗതി 'അപരന്‍' അഥവാ 'ഡ്യൂപ്ലിക്കേറ്റ്' ആണെന്ന് മനസിലായാലോ!

അതെ, ഇത്തരത്തിലുള്ള ധാരാളം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എപ്പോഴും കാണാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ കറങ്ങിനടന്നൊരു ചിത്രത്തെ കുറിച്ചാണ് ഇനി പറയുന്നത്. 

ഒറ്റനോട്ടത്തില്‍ കണ്ടാല്‍ നല്ല മൊരുമൊരാന്ന് മൊരിഞ്ഞിരിക്കുന്ന ഉഗ്രന്‍ ഫ്രൈഡ് ചിക്കന്റെ പീസാണെന്നേ തോന്നൂ. പക്ഷേ യഥാര്‍ത്ഥത്തില്‍ സംഗതി ഒരു 'ക്രിസ്റ്റല്‍' ആണ്. 'ഗാര്‍ലിക് പൗഡര്‍' എന്ന ട്വിറ്റര്‍ പേജിലാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് നിരവധി പേര്‍ ഇത് റീട്വീറ്റ് ചെയ്യുകയായിരുന്നു. 

 

 

അമേലിയ റൂഡ് എന്ന യുവതിയാണ് കാഴ്ചയില്‍ ഫ്രൈഡ് ചിക്കന്‍ ആണെന്ന് തോന്നിക്കുന്ന ഈ ക്രിസ്റ്റലിന്റെ ഫോട്ടോ എടുത്തത്. തുടര്‍ന്ന് 'ഗാര്‍ലിക് പൗഡര്‍' ഇത് ട്വിറ്ററിലും പങ്കുവയ്ക്കുകയായിരുന്നു. സംഗതി വൈറലായതോടെ ക്രിസ്റ്റലിന്റെ കൂടുതല്‍ ചിത്രങ്ങള്‍ അമേലിയ തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്. 

നേരത്തേ ചീസ് കേക്കിന്റെ രൂപത്തിലും ഇറച്ചിയുടെ രൂപത്തിലുമെല്ലാമുള്ള കല്ലുകളുടെ ചിത്രങ്ങളും സമാനമായി ട്വിറ്ററില്‍ തരംഗമായിരുന്നു.

Also Read:- വല്ലാത്തൊരു 'കോമ്പിനേഷന്‍' ആയിപ്പോയി; ബിരിയാണി പ്രേമികളുടെ വമ്പന്‍ പ്രതിഷേധം...

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍