പാനിപൂരി വില്‍പന നടത്തുന്ന മോദിയുടെ അപരന്‍; വൈറലായി വീഡിയോ

Published : Feb 28, 2023, 07:42 AM IST
പാനിപൂരി വില്‍പന നടത്തുന്ന മോദിയുടെ അപരന്‍; വൈറലായി വീഡിയോ

Synopsis

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂപ സാദൃശ്യമുള്ളയാളാണ് ഇവിടെ പാനിപൂരി വില്‍ക്കുന്നത് എന്നതാണ് വീഡിയോ വൈറലാകാന്‍ കാരണം. പ്രധാനമന്ത്രിയുടെ ജന്മനാടായ ഗുജറാത്തില്‍ ആനന്ദിനടുത്ത മൊട്ട ബസാറില്‍ പാനിപൂരി വില്‍ക്കുന്ന ആനില്‍ ഭായ് കട്ടാറാണ് ഇപ്പോള്‍ മോദിയുടെ അപരന്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. 

ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങളില്‍ പേരുകേട്ട ഒരു വിഭവമാണ് ഗോല്‍ഗപ്പ അഥവാ പാനിപൂരി. ചെറിയ പൂരിക്കുള്ളില്‍ ഉരുളക്കിളങ്ങ് കൂട്ടും മറ്റും നിറച്ച് എരിവും മധുരവുമുള്ള പാനീയം കൂടി ചേര്‍ത്താണ് ഇത് സാധാരണയായി വിളമ്പുന്നത്. പാനിപൂരിയില്‍ തന്നെ പല തരം പരീക്ഷണങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്. 

എന്തായാലും പാനിപൂരി വില്‍പന നടത്തുന്ന ഒരാളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വെറുമൊരു ആളെന്ന് പറയാന്‍ കഴിയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂപ സാദൃശ്യമുള്ളയാളാണ് ഇവിടെ പാനിപൂരി വില്‍ക്കുന്നത് എന്നതാണ് വീഡിയോ വൈറലാകാന്‍ കാരണം. പ്രധാനമന്ത്രിയുടെ ജന്മനാടായ ഗുജറാത്തില്‍ ആനന്ദിനടുത്ത മൊട്ട ബസാറില്‍ പാനിപൂരി വില്‍ക്കുന്ന ആനില്‍ ഭായ് കട്ടാറാണ് ഇപ്പോള്‍ മോദിയുടെ അപരന്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. 

മോദിയുടെ രീതിയിലുള്ള വസ്ത്രവും സംസാരവും കൂടിയായപ്പോള്‍ ശരിക്കുമൊരു മോദി ലുക്ക് തന്നെയാണ് ഇയാള്‍ക്ക്. ഗുജറാത്തിലുള്ള ഒരു ഫുഡ് വ്ളോഗറാണ് പാനിപൂരി വില്‍ക്കുന്ന മോദിയുടെ അപരനെ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ആളുകള്‍ തന്നെ മോദി എന്ന് വിളിക്കുന്നതില്‍ ഏറെ സന്തോഷം ഉണ്ടെന്നാണ് കട്ടാര്‍ പറയുന്നത്. താന്‍ ഒരു ചായക്കടക്കാരന്‍ ആയിരുന്നെങ്കില്‍ മോദിയെ പോലെ വലിയ നിലയില്‍ എത്തുമായിരുന്നു എന്നാണ് ആളുകള്‍ പറയുന്നതെന്നും അനില്‍ ഭായ് കൂട്ടിച്ചേര്‍ത്തു. 

 

Also Read: പ്രതിരോധശേഷി കൂട്ടാന്‍ ദിവസവും ഇഞ്ചി കഴിക്കാം; അറിയാം മറ്റ് ഗുണങ്ങള്‍...

PREV
Read more Articles on
click me!

Recommended Stories

Health Tips: കുടലിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍
പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍