പോപ്പ്‌കോണ്‍ സാലഡുമായി ഫുഡ് ബ്ലോഗര്‍; ക്രൂരതയെന്ന് സോഷ്യല്‍ മീഡിയ

Published : Apr 12, 2021, 01:41 PM ISTUpdated : Apr 12, 2021, 01:43 PM IST
പോപ്പ്‌കോണ്‍ സാലഡുമായി ഫുഡ് ബ്ലോഗര്‍; ക്രൂരതയെന്ന് സോഷ്യല്‍ മീഡിയ

Synopsis

പോപ്പ്‌കോണിലാണ് ഈ ഫുഡ് ബ്ലോഗറുടെ പരീക്ഷണം. പോപ്പ്‌കോണ്‍ ഉപയോഗിച്ച് ഒരു സാലഡാണ് ഇവര്‍ തയ്യാറാക്കുന്നത്. 

വ്യത്യസ്ത ഭക്ഷണവിഭവങ്ങളുടെയും 'കോമ്പിനേഷനു'കളുടെയും പരീക്ഷണം 2021-ലും തുടരുകയാണ്. 'ഇത് എന്ത് കോമ്പിനേഷന്‍' എന്നു ചോദിച്ചുപോകുന്ന ചില പാചക പരീക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വലിയ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാവുകയും ചെയ്തു. അത്തരത്തിലൊരു 'മാരക' ഫുഡ് കോമ്പിനേഷന്‍ ആണ് സൈബര്‍ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. 

പോപ്പ്‌കോണിലാണ് ഈ ഫുഡ് ബ്ലോഗറുടെ പരീക്ഷണം. പോപ്പ്‌കോണ്‍ ഉപയോഗിച്ച് ഒരു സാലഡാണ് ഇവര്‍ തയ്യാറാക്കുന്നത്. ഇതിന്‍റെ വീഡിയോ ട്വിറ്ററിലൂടെയാണ് പ്രചരിക്കുന്നത്.

 

 

മയണൈസും സോര്‍ ക്രീമും അടങ്ങിയ മിശ്രിതത്തിലേയ്ക്കാണ് ആദ്യം പോപ്പ്‌കോണ്‍ ഇടുന്നത്. ശേഷം ഇതിലേയ്ക്ക് പയറും ക്യാരറ്റും, പച്ചിലക്കറികളും ഇടുകയാണ്. 15 ലക്ഷം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്.  വീഡിയോ വൈറലായതോടെ പ്രതികരണങ്ങളുമായി ആളുകളും രംഗത്തെത്തി. ഇത് നരഗത്തില്‍ നിന്നുള്ള റെസിപ്പിയാണെന്നും മനുഷ്യരോടുള്ള ക്രൂരതയെന്നും സൈബര്‍ ലോകം അഭിപ്രായപ്പെട്ടു. 

Also Read: 'നല്ല മൂന്ന് രുചികളെ നശിപ്പിച്ചു'; വൈറലായി വീഡിയോ...

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍