സൂപ്പര്‍സ്റ്റാറിന്‍റെ ഭാര്യ ഒരുക്കിയ വിഭവത്തെ കുറിച്ച് പൃഥ്വിരാജ്; വൈറലായി പോസ്റ്റ്

Published : Aug 27, 2020, 04:04 PM IST
സൂപ്പര്‍സ്റ്റാറിന്‍റെ ഭാര്യ ഒരുക്കിയ വിഭവത്തെ കുറിച്ച് പൃഥ്വിരാജ്; വൈറലായി പോസ്റ്റ്

Synopsis

 പോസ്റ്റ് വൈറലാവുകയും ചെയ്തു. ഭക്ഷണം വളരെ രുചികരമായിരുന്നു എന്ന കമന്‍റുമായി സുപ്രിയയും എത്തി. 

നടന്‍ പൃഥ്വിരാജ് കഴിഞ്ഞ ദിവസം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പ്ലേറ്റില്‍ തയ്യാറാക്കി വച്ചിരിക്കുന്ന ഭക്ഷണത്തിന്‍റെ ചിത്രമാണ് പൃഥ്വി പോസ്റ്റ് ചെയ്തിരിക്കുന്നത്. 

മോഹന്‍ലാലിന്‍റെ ഭാര്യ സുചിത്രയായിരുന്നു രുചികരമായ ഈ ഭക്ഷണം പൃഥ്വിരാജിനും സുപ്രിയയ്ക്കും വേണ്ടി തയ്യാറാക്കിയത്. ഓറിയന്‍റല്‍ സ്റ്റൈലില്‍ തയ്യാറാക്കിയ 'സീ ബാസ്' ആണ് ചോറിനൊപ്പം സുചിത്ര വിളമ്പിയത് എന്നും പൃഥ്വി കുറിച്ചു.  സുചിത്രയുടെ പാചകമികവിനെ താരം അഭിനന്ദിക്കുകയും ചെയ്തു. മോഹന്‍ലാലിനെ പോലെ തന്നെ അദ്ദേഹത്തിന്‍റെ ഭാര്യയും പാചകത്തിന്‍റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല എന്നാണ് പൃഥ്വിവിന്‍റെ അഭിപ്രായം. 

 

പൃഥ്വിവിന്‍റെ പോസ്റ്റ് വൈറലാവുകയും ചെയ്തു. ഭക്ഷണം വളരെ രുചികരമായിരുന്നു എന്ന കമന്‍റുമായി സുപ്രിയയും എത്തി. 

Also Read: പൃഥ്വിക്കും ദുല്‍ഖറിനും ഒപ്പം ലാലേട്ടൻ, പുതിയ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍...

PREV
click me!

Recommended Stories

ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ഉറക്കത്തിന് തടസമാകുന്നു
മത്തങ്ങ വിത്ത് അമിതമായി കഴിക്കുന്നതിന്റെ ദോഷങ്ങൾ