Priyanka Chopra Favourite Food : പ്രിയങ്ക ചോപ്രയുടെ ഇഷ്ടഭക്ഷണം എന്തായിരിക്കും? തുറന്ന് പറഞ്ഞ് താരം

Web Desk   | Asianet News
Published : Dec 16, 2021, 02:19 PM ISTUpdated : Dec 16, 2021, 03:03 PM IST
Priyanka Chopra Favourite Food : പ്രിയങ്ക ചോപ്രയുടെ ഇഷ്ടഭക്ഷണം എന്തായിരിക്കും? തുറന്ന് പറഞ്ഞ് താരം

Synopsis

ഡയറ്റൊക്കെ നോക്കുന്നുണ്ടെങ്കിലും തന്റെ ഇഷ്ടഭക്ഷണവും കഴിക്കാറുണ്ടെന്ന് താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു. രാവിലെയും വെെകിട്ടും ക്യത്യമായി വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കാറുണ്ടെന്ന് വ്യുമൺ ഹെൽത്ത് എന്ന മാ​ഗസിനിൽ നൽകിയ അഭിമുഖത്തിൽ പ്രിയങ്ക പറയുന്നു.

ഫിറ്റ്നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന നടിയാണ് പ്രിയങ്ക ചോപ്ര. ശരീരം ആരോ​ഗ്യത്തോടെയിരിക്കാൻ ക്യത്യമായി വ്യായാമവും ഡയറ്റും ചെയ്തു വരുന്ന നടി കൂടിയാണ് പ്രിയങ്ക. വെജിറ്റബിൾ സാലഡും നാരുകൾ ധാരളമടങ്ങിയ ഭക്ഷണങ്ങളുമാണ് പ്രിയങ്കയുടെ ഡയറ്റ് പ്ലാനിലെ പ്രധാന ഭക്ഷണങ്ങൾ‌.

ഡയറ്റൊക്കെ നോക്കുന്നുണ്ടെങ്കിലും തന്റെ ഇഷ്ടഭക്ഷണവും കഴിക്കാറുണ്ടെന്ന് താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു. രാവിലെയും വെെകിട്ടും ക്യത്യമായി വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കാറുണ്ടെന്ന് വ്യുമൺ ഹെൽത്ത് എന്ന മാ​ഗസിനിൽ നൽകിയ അഭിമുഖത്തിൽ പ്രിയങ്ക പറയുന്നു.

ക്യത്യമായി ഡയറ്റ് ചെയ്യുന്നതോടൊപ്പം തന്നെ എപ്പോഴും സന്തോഷവതിയായിരിക്കാൻ ശ്രമിക്കാറുണ്ടെന്നും പ്രിയങ്ക പറയുന്നു. ഇൻസ്റ്റ​ഗ്രാമിൽ ഭക്ഷണത്തെക്കുറിച്ച് സംസാരിക്കാമെന്നും നിങ്ങൾക്ക് ഇഷ്ടമുള്ള ചോദ്യങ്ങൾ ചോദിക്കാമെന്നും താരം കുറിച്ചു. ജീവിതത്തെക്കുറിച്ചും താരത്തിന്റെ ദിനചര്യകളെക്കുറിച്ചും ഭക്ഷണശീലങ്ങളെക്കുറിച്ചും രസകരമായ ചില ചോദ്യങ്ങൾക്ക് അവർ മറുപടിയും നൽകി. അതിൽ ഒരു ആരാധകൻ പ്രിയങ്കയുടെ ഇഷ്ടഭക്ഷണത്തെ കുറിച്ച് ചോദിച്ചു. 

എല്ലാ ഭക്ഷണവും ഇഷ്ടണമാണ്. ചോക്ലേറ്റ്, പിസ, ബർ​ഗർ, സാൻവിച്ച് തുടങ്ങി ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടമാണ്. രാവിലെ ബ്രേക്ക്ഫാസ്റ്റിന് ചപ്പാത്തിയും ഡാലുമാണ് കഴിക്കാറുള്ളതെന്നും പ്രിയങ്ക പറഞ്ഞു. എന്നാൽ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ബിരിയാണി തന്നെയാണെന്ന് പ്രിയങ്ക പറഞ്ഞു. 

'കറുത്ത ഇഡ്ഡലി'; വൈറലായി ഒരു 'ഫുഡ് വീഡിയോ'

PREV
Read more Articles on
click me!

Recommended Stories

ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
ദിവസവും രാവിലെ മാതളം കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ ഇതാണ്