ആരോഗ്യത്തിന്‍റെ രഹസ്യം പ്രോട്ടീന്‍ സമ്പുഷ്ടമായ ഈ 'ലഡ്ഡു'; തപ്‌സി പന്നു

Published : Jan 18, 2021, 01:22 PM ISTUpdated : Jan 18, 2021, 01:23 PM IST
ആരോഗ്യത്തിന്‍റെ രഹസ്യം പ്രോട്ടീന്‍ സമ്പുഷ്ടമായ ഈ 'ലഡ്ഡു'; തപ്‌സി പന്നു

Synopsis

'പ്രോട്ടീന്‍ എനര്‍ജി ബാള്‍ എന്നാണ് എന്‍റെ ന്യൂട്രീഷ്യനിസ്റ്റ്  ഇതിനെ വിളിക്കുന്നത്. എന്നാല്‍ ഞാന്‍ ഈ ലഡ്ഡുവിനെ വിളിക്കുന്നത് എന്‍റെ ആരോഗ്യകരമായ സന്തോഷം എന്നാണ്'- തപ്‌സി  ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ബോളിവുഡിലും തെന്നിന്ത്യയിലും തന്‍റേതായ ഇടം കണ്ടെത്തിയ അഭിനയത്രിയാണ് തപ്‌സി പന്നു. ഫിറ്റ്നസില്‍ വളരെ അധികം ശ്രദ്ധിക്കുന്ന താരം തന്‍റെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ തന്‍റെ പ്രിയപ്പെട്ട ആരോഗ്യകരമായ ഭക്ഷണം ആരാധകരുമായി പങ്കുവയ്ക്കുകയാണ് തപ്‌സി. വളരെ സന്തോഷത്തോടെ 'ലഡ്ഡു' കഴിക്കുന്ന ചിത്രമാണ് തപ്സി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കടലമാവ് കൊണ്ടു തയ്യാറാക്കിയ ലഡ്ഡുവാണ് തപ്സി കഴിക്കുന്നത്. 

കടലമാവും തേങ്ങയും നട്സും നെയ്യുമൊക്കെ ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു പ്രത്യേക തരം ലഡ്ഡുവാണിത്. 'പ്രോട്ടീന്‍ എനര്‍ജി ബാള്‍ എന്നാണ് എന്‍റെ ന്യൂട്രീഷ്യനിസ്റ്റ്  ഇതിനെ വിളിക്കുന്നത്. എന്നാല്‍ ഞാന്‍ ഈ ലഡ്ഡുവിനെ വിളിക്കുന്നത് എന്‍റെ ആരോഗ്യകരമായ സന്തോഷം എന്നാണ്'- തപ്‌സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

 

എപ്പോഴും ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുന്ന താരം കൂടിയാണ് തപ്‌സി. ഫൈബര്‍ ധാരാളം അടങ്ങിയ മധുര കിഴങ്ങ് കഴിക്കുന്ന ചിത്രവും താരം മുന്‍പ് പങ്കുവച്ചിരുന്നു. 

 

ശരീരഭാരം കുറയ്ക്കാന്‍ താന്‍ സ്ഥിരമായി കുടിക്കുന്ന ഡ്രിങ്ക് എന്താണെന്നും തപ്‌സി അടുത്തിടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ആപ്പിള്‍ സൈഡര്‍ വിനിഗര്‍ കൊണ്ടുള്ള  ഡ്രിങ്ക് ഫാറ്റ് കുറയ്ക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സാഹായിക്കുമെന്നും തപ്സി ചിത്രം പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ആപ്പിള്‍ സൈഡര്‍ വിനിഗറിനോടൊപ്പം ഉലുവ, മഞ്ഞള്‍, ഇഞ്ചി എന്നിവയും ചേര്‍ത്താണ് ഈ ഡ്രിങ്ക് തയ്യാറാക്കുന്നത് എന്നും താരം പറഞ്ഞു.  

 

Also Read: ഇഷ്ട ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവച്ച് ആലിയ ഭട്ട്...

PREV
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ