വീണ്ടും വിചിത്രമായൊരു പാചക പരീക്ഷണം കൂടി; അതും മലയാളികളുടെ ഇഷ്ട പാനീയത്തില്‍...

By Web TeamFirst Published Jan 17, 2021, 7:01 PM IST
Highlights

'ഇത് എന്ത്  കോമ്പിനേഷന്‍' എന്നു ചോദിച്ചുപോകുന്ന ചില പാചക പരീക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വലിയ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് ഇരയായത്. ഇത്തരം 'മാരക' പരീക്ഷണങ്ങള്‍ 2021ലും തുടരുകയാണ്. 

വ്യത്യസ്തമായ ഭക്ഷണവിഭവങ്ങളുടെയും 'കോമ്പിനേഷനു'കളുടെയും പരീക്ഷണങ്ങള്‍ നടന്ന ഒരു വര്‍ഷമായിരുന്നു 2020. 'ഇത് എന്ത് കോമ്പിനേഷന്‍' എന്നു ചോദിച്ചുപോകുന്ന ചില പാചക പരീക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വലിയ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാവുകയും ചെയ്തു. പുഴുങ്ങിയ മുട്ട ചായയില്‍ മുക്കി കഴിക്കുക, ബിരിയാണിക്ക് മുകളില്‍ ചോക്ലേറ്റ് ഒഴിച്ചു കഴിക്കുക, തണ്ണിമത്തന് മുകളില്‍ കെച്ചപ്പ് ഒഴിക്കുക, പാനിപൂരിക്കുള്ളില്‍ ന്യൂഡില്‍സ് നിറച്ച് കഴിക്കുക...ഇങ്ങനെ പോകുന്നു പലരുടെയും വിചിത്രമായ ഫുഡ്  കോമ്പിനേഷനുകള്‍. 

ഇത്തരം 'മാരക' പരീക്ഷണങ്ങള്‍ ഇതാ 2021ലും തുടരുകയാണ്. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'ദേശീയ പാനീയ'മായി നമ്മളില്‍ പലരും കാണുന്ന ചായയിലാണ് ഇത്തവണ പരീക്ഷണം നടന്നത്. മിക്കവരും ദിവസം തുടങ്ങുന്നത് തന്നെ ചൂടുള്ള ഒരു കപ്പ് ചായയോടെയാണ്. ആ ചായയോട് കാണിച്ച ക്രൂരത എന്നാണ് ഈ വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. 

വെണ്ണ ചേർത്തു തയ്യാറാക്കുന്ന ചായയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. 'ബട്ടർ ടീ' എന്നാണത്രെ ഇതിനെ വിളിക്കുന്നത്. പാലും പഞ്ചസാരയും തേയിലയും ഇട്ടു തിളപ്പിച്ച കൂട്ടിലേക്കാണ് വെണ്ണ കഷണങ്ങൾ ഇടുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by FOODIEAGRA (@foodieagraaaaa)

 

ദില്ലിയിലെ ആഗ്രയിലാണ് ഈ 'വെണ്ണച്ചായ' വിൽക്കുന്നത്. 'Foodieagraaaaa'എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പ്രചരിച്ചത്. എന്തായാലും വീഡിയോ കണ്ട പലരുടെയും ചായ വികാരമാണ് തകർക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ചായ പ്രേമികള്‍ക്ക് ഇത് അത്രയ്ക്ക് ദഹിച്ചിട്ടില്ല. പലരും അത് രേഖപ്പെടുത്തുകയും ചെയ്തു.  

 

Also Read: ഈ പാസ്ത എന്താ നീലനിറത്തില്‍? വിചിത്രമായ പാചകവുമായി യുവാവ്; വിമര്‍ശനം...

click me!